പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഇന്ത്യന്‍ ആര്‍മിക്ക് കീഴില്‍ കരസേനയില്‍ സൗജന്യ എഞ്ചിനീയറിങ് പഠനം

പ്ലസ് ടു സയന്‍സ് കഴിഞ്ഞവര്‍ക്ക് കരസേനയില്‍ ടെക്‌നിക്കല്‍ എന്‍ട്രിയിലൂടെ സൗജന്യ എഞ്ചിനീയറിങ് ബിരുദപഠനത്തിനും ലഫ്റ്റനന്റ് പദവിയില്‍ ജോലി നേടാന്‍ അവസരം. 2025 ജനുവരിയിലാരംഭിക്കുന്ന കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം.

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ് ടു/ ഹയര്‍ സെക്കണ്ടറി / തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. ജെ.ഇ.ഇ (മെയിന്‍സ്) 2024 അഭിമുഖീകരിച്ചവരായിരിക്കണം. കൂടാതെ മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുള്ളവാരായിരിക്കണം. പ്രായം  പതിനാറര മുതല്‍ പത്തൊമ്പതരക്കും ഇടയില്‍. അപേക്ഷകര്‍ 2005 ജൂലൈ രണ്ടിന് മുമ്പോ 2008 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത്.

മെറിറ്റടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി 2024 ആഗസ്റ്റ് / സെപ്റ്റംബറില്‍ നടത്തുന്ന ഇന്റര്‍വ്യൂവിന് ക്ഷണിക്കും. ജെ.ഇ.ഇ മെയിന്‍സ് 2024 യോഗ്യത നേടിയിരിക്കണം.

ബെംഗളൂരു, ഭോപ്പാല്‍, പ്രയാഗ് രാജ് (യു.പി) എന്നിവിടങ്ങളിലാണ് ഇന്റര്‍വ്യൂ. ഇതില്‍ സൈക്കോളജിക്കല്‍ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിങ് മുതലായവ ഉള്‍പ്പെടും. ജെ.ഇ.ഇ (മെയിന്‍)യും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റും തയ്യാറാകും. ആകെ 90 ഒഴിവുകളാണുള്ളത്.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാലുവര്‍ഷത്തെ പരിശീലനം നല്‍കും. ആദ്യത്തെ മൂന്നുവര്‍ഷം ഇന്റഗ്രേറ്റഡ് ബേസിക് മിലിറ്ററി ട്രെയിനിങ്ങും എഞ്ചിനീയറിങ് ട്രെയിനിങ്ങും, പൂണെ, സെക്കന്തരാബാദിലും നാലാം വര്‍ഷം ഇന്ത്യന്‍ മിലിട്ടറി അക്കാദമി ഡെറാഡൂണിലുമാണ്.

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എഞ്ചിനീയറിങ് ബിരുദം സമ്മാനിക്കുന്നതോടൊപ്പം ലഫ്റ്റന്റ് പദവിയില്‍ 56,100 രൂപ മുതല്‍ 1,77,500 രൂപ ശമ്പളനിരക്കില്‍ ഓഫീസറായി ജോലിയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്

അപേക്ഷ, കൂടുതല്‍ വിവരങ്ങള്‍ എന്നിവക്കായി www.joinindianarmy.nic.in സന്ദര്‍ശിക്കുക. അവസാന തീയതി ജൂണ്‍ 13. കണ്‍ഫര്‍മേഷന്‍ ലഭിച്ചതിന് ശേഷം റോള്‍ നമ്പറോടുകൂടിയ അപേക്ഷയുടെ രണ്ട് പ്രിന്റൗട്ട് എടുത്ത് ഒരു അപേക്ഷ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകള്‍ സഹിതം 20 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ സഹിതം സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാവുമ്പോള്‍ കൈവശം കരുതണം. അപേക്ഷയുടെ മറ്റൊരു പകര്‍പ്പ് റഫറന്‍സിനായി സൂക്ഷിക്കാം.

Savre Digital

Recent Posts

മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ച്‌ പോലീസ്

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം…

39 minutes ago

സാഹിത്യ സംവാദം 17ന്

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്‌ത്യൻ റൈറ്റേഴ്‌സ് ട്രസ്‌റ്റിൻ്റെ നേതൃത്വ ത്തിൽ സാഹിത്യ സംവാദം 17നു രാവിലെ 10.30നു കോർപറേഷൻ സർക്കിളിലെ ഹോട്ടൽ…

42 minutes ago

മലപ്പുറത്ത് ദേശീയപാതയില്‍ വാഹനാപകടം; ഒരു മരണം

മലപ്പുറം: കോട്ടക്കലില്‍ ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ മരിച്ചു.…

1 hour ago

ഭാര്യയുമായി അവിഹിത ബന്ധം; ബെംഗളൂരുവില്‍ യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഭാര്യയുമായിഅവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി. പടിഞ്ഞാറൻ ബെംഗളൂരുവിലെ  മച്ചോഹള്ളി ഡിഗ്രൂപ്പ് ലേഔട്ട്…

2 hours ago

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും

കൊച്ചി: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതി റമീസിന്‍റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്ത ശേഷം അറസ്റ്റ്…

2 hours ago

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ ഇന്ന്  യെല്ലോ…

2 hours ago