കണ്ണൂർ: കേന്ദ്ര സർക്കാരിനുകീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപറേഷൻ, വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ ചേർന്ന് സൗജന്യ ജോബ് ഫെസ്റ്റ് കണ്ണൂരില്‍ സംഘടിപ്പിക്കുന്നു. 26ന് രാവിലെ ഒമ്പതിന് കോളേജ് ഓഫ് കോമേഴ്സിൽ നടക്കുന്ന ജോബ് ഫെസ്റ്റിൽ നാഷണൽ സ്കിൽ ഡെവലപ്മെൻ്റ് കോർപ റേഷൻ പ്രതിനിധികളും ജപ്പാനിൽനിന്നുള്ള വ്യവസായ തൊഴിൽ ഉടമ പ്രതിനിധികളും പങ്കെടുക്കും.
പെൺകുട്ടികൾക്ക് മാത്രം ഒരുലക്ഷത്തിലധികം ഒഴിവുകളാണ് നിലവിൽ ജപ്പാനിൽ ഉള്ളത്.പ്ലസ് ടു, ഐ.ടി.ഐ , ഡിപ്ലോമ, ഡിഗ്രി, ബി.ടെക്, നഴ്സിംഗ് തുടങ്ങിയ യോഗ്യതയുള്ള 18നും 28 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. ഇന്ത്യ ജപ്പാൻ തൊഴിൽ കരാർ പ്രകാരം ജപ്പാനിലെ വിവിധ മേഖലകളിൽ ഉള്ള നിരവധി തൊഴിലവസരങ്ങളെ കുറിച്ച് അറിയുവാനും പ്രാരംഭ അഭിമുഖത്തിനുമായി പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടണം.ഫോൺ: 7593887151, 8281769555, 9447328789.
SUMMARY: Free Job Fest to be held in Kannur on 26th
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ അനുവദിക്കാമെന്ന് ഹൈക്കോടതി. ഹൈകോടതിയുടെ കര്‍ശന ഉപാധികളോടെയാകും ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുക.…
തിരുവനന്തപുരം: വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ, പ്രാക്ടീഷണർമാർ എന്നിവർക്കായി സിഎംഡി മാസ്റ്ററിങ് ക്രിയേറ്റീവ് പ്രോബ്ലം സോൾവിങ് (സിപിഎസ്) വിഷയത്തിൽ ഏകദിന പരിശീലനം…
പാലക്കാട്: കൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് എസ് സി കോർഡിനേറ്റർ ശ്രുതിമോളെ (30) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ…
ബെംഗളൂരു: അന്താരാഷ്ട്ര ഹോർട്ടികൾച്ചർ എക്‌സ്‌പോ ഹോർട്ടികണക്ട് ഇന്ത്യ 2025 സെപ്റ്റംബർ 25 മുതൽ 27 വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ…
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും സ്വര്‍ണത്തിന് വില കൂടി. രണ്ട് ദിവസമായി രേഖപ്പെടുത്തിയ നേരിയ വിലയിടിവിന് പിന്നാലെയാണ് സ്വര്‍ണം വീണ്ടും മുകളിലേക്ക്…
ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി തടാക ഗേറ്റിൽ മോട്ടോർ സൈക്കിൾ ഇടിച്ച് തടാകത്തിലേക്ക്…