തിരുവനന്തപുരം: ഇത്തവണയും ഓണത്തിന് മഞ്ഞ കാര്‍ഡുടമകൾക്ക് ഓണ കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ. മഞ്ഞ റേഷൻ കാർഡുകളുള്ള ആറ് ലക്ഷം കുടുംബങ്ങൾക്ക് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നൽകും. ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒരു കിറ്റ് സൗജന്യമായി ലഭിക്കും. കിറ്റിൽ അര ലിറ്റർ വെളിച്ചെണ്ണ, അര കിലോ പഞ്ചസാര, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവയുണ്ടാകും. ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒരുകിറ്റ് സൗജന്യമായി ലഭിക്കും.
നീല കാർഡുകാർക്ക് 10 കിലോയും വെള്ളക്കാർഡുകാർക്ക് 15 കിലോയും അരി 10.90 രൂപ നിരക്കിൽ നൽകും. 53 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. 94 ലക്ഷം കാർഡുകാർക്ക് 10 കിലോ കെ റൈസ് 25 രൂപ നിരക്കിൽനൽകും. നിലവിൽ 29 രൂപയ്‌ക്ക് നൽകുന്ന അരിയാണിത്.
സംസ്ഥാന വ്യാപകമായി സപ്ലൈകോ ഓണച്ചന്ത നടത്തും. ഇക്കുറി തിരുവനന്തപുരത്തിന് പുറമേ പാലക്കാട്ടും മെഗാഫെയർ നടത്തും. കേരളം ആവശ്യപ്പെട്ട അരി കേന്ദ്ര സർക്കാർ നിഷേധിച്ച സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയിൽ അരി വിലകുറച്ച് നൽകുന്നതെന്നും, കേരളത്തിലുള്ളവർക്ക് അരി വാങ്ങാൻ ശേഷിയുണ്ടെന്നും സബ്സിഡി അനുവദിക്കില്ലെന്നുമായിരുന്നു കേന്ദ്ര നിലപാടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
SUMMARY: Free Onakkit containing 15 items for six lakh families
ബെംഗളൂരു: ഉത്തരകന്നഡയിലെ കാർവാറിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണുണ്ടായ അപകടത്തിൽ വയോധിക മരിച്ചു. മല്ലാപുർ സ്വദേശിനി ലക്ഷ്മി പാഗി(60)…
മംഗളൂരു: മുതിർന്ന യക്ഷഗാന കലാകാരൻ സിദ്ദകട്ടെ സദാശിവ ഷെട്ടിഗാർ(60) അന്തരിച്ചു. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യയും 3 മക്കളും…
ബെംഗളൂരു: നഗരത്തിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനും സുരക്ഷിതമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 100 കോടി രൂപയുടെ…
ബെംഗളൂരു: ശിവമൊഗ്ഗയിലെ അബ്ബി വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു. ബെംഗളൂരു നാഗർഭാവിയിലെ സ്വകാര്യ കമ്പനിയിലെ മാനേജരായ രമേശ്(27) ആണ് മരിച്ചത്.…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം വാര്‍ഷിക പൊതുയോഗം നടന്നു. പ്രസിഡണ്ട് ടി. എ. കലിസ്റ്റസ് അധ്യക്ഷത…
പാലക്കാട്: സിപിഐയുടെ സംഘടനാ ചരിത്രത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായി സുമലത മോഹൻദാസ്. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് പുതിയ ജില്ലാ…