LATEST NEWS

പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം; നാല് ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം

കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെൻ്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലുള്ള പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് ആറുമാസം ദൈർഘ്യമുള്ള ഡിഗ്രിതല പി.എസ്.സി പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നു. നവംബർ 22ന് ക്ലാസുകൾ ആരംഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ഒ.ഇ.സി വിഭാഗത്തിൽ പെട്ടവർക്ക് 30% സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് നിയമാനുസൃതമായ സ്റ്റൈപൻഡിനു അർഹതയുണ്ട്. അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ല പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ആലുവ ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെൻ്ററിലും ലഭ്യമാണ്. ഫോൺ: 0484 2623304.
SUMMARY: Free PSC exam training for backward class students; Students from four districts can apply

WEB DESK

Recent Posts

ഇന്ധനച്ചോര്‍ച്ച; വാരണാസിയില്‍ ഇൻഡി​ഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

ന്യൂഡല്‍ഹി: ഇന്ധന ചോർച്ചയെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. കൊൽക്കത്തയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.…

22 minutes ago

ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥി കുഴഞ്ഞുവീണ്​ മരിച്ചു

ദുബായ്: മലയാളി വിദ്യാർഥി ദീപാവലി ആഘോഷത്തിനിടെ ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു. ബിബിഎ മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർഥിയും പ്രവാസി…

58 minutes ago

സൈബര്‍ തട്ടിപ്പിലൂടെ നേടിയത് 27 കോടി; ആഡംബര വീടും ഫാമുകളും, പ്രതിയെ അസമിലെത്തി പൊക്കി കേരള പോലീസ്

കൊച്ചി: കേരളത്തിലെ പ്രമുഖ ബാങ്കില്‍നിന്ന് സൈബര്‍ തട്ടിപ്പിലൂടെ 27 കോടി രൂപ തട്ടിയെടുത്ത പ്രതിയെ അസമിലെത്തി പിടികൂടി കേരള പോലീസ്.…

2 hours ago

ശക്തമായ മഴ; പീച്ചി ഡാം നാളെ തുറക്കും, തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തൃശ്ശൂർ: പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ രാവിലെ…

2 hours ago

മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് വഴിയൊരുക്കാമെന്ന് ഉറപ്പ്; ക്ലിഫ് ഹൗസിലെ സമരം അവസാനിപ്പിച്ച് ആശമാർ

തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശാ വർക്കേഴ്സ്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതായി സമരസമിതി…

2 hours ago

കെപിസിസി പുനഃസംഘടന; പ്രതിഷേധത്തിന് പിന്നാലെ ചാണ്ടി ഉമ്മന് പുതിയ പദവി; ഷമയ്ക്കും പരിഗണന

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് പുതിയ പദവി നല്‍കി. രണ്ട് സംസ്ഥാനങ്ങളുടെ ടാലന്റ്…

3 hours ago