ആലപ്പുഴ ബീച്ചില്‍ ഫ്രഞ്ച് വനിതയ്ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. ഇന്നലെ രാവിലെ 11.45ന് വിജയ് ബീച്ചിനു വടക്ക് ഭാഗത്തുവച്ചായിരുന്നു സംഭവം. വിനോദ സഞ്ചാരി കെസ്നോട്ട് (55) എന്ന വനിതയ്ക്കാണ് കടിയേറ്റത്. രണ്ടു കാലിനും കടിയേറ്റ ഇവരെ ബീച്ചിലെ ലൈഫ് ഗാർഡ് സി.എ.അനില്‍കുമാർ ഉടൻ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
ഫ്രാൻസില്‍ ഫിനാൻഷ്യല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന കെസ്നോട്ട് ഒറ്റയ്ക്കാണ് ബീച്ചില്‍ എത്തിയത്. തെരുവുനായയുടെ കടിയേറ്റ് ഓടി മാറാൻ ശ്രമിച്ചപ്പോള്‍ രണ്ടാമത്തെ കാലിലും കടിച്ചു. കരച്ചില് കേട്ട് ലൈഫ് ഗാർഡുമാർ ഓടിയെത്തിയാണ് ഇവരെ രക്ഷിച്ചത്. പ്രതിരോധ കുത്തിവയ്പ് എടുത്തു തുടങ്ങി.
TAGS : DOG ATTACK
SUMMARY : French woman attacked by stray dog on Alappuzha beach
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…