LATEST NEWS

താമരശേരി ഫ്രഷ് കട്ട് സംഘർഷം; രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേർ കസ്റ്റഡിയിൽ. പോലീസിന് നേരെ ആക്രമണം നടത്തിയെന്ന കേസിലാണ് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തത്. ആം ആദ്മി പ്രവര്‍ത്തകനും, സമരസമിതി പ്രവര്‍ത്തകനുമായ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി ബാവന്‍കുട്ടി, കൂടത്തായി സ്വദേശി എപി അഷ്‌റഫ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ 321 പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഇന്നലെ രാത്രി പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ വീടുകളിൽ പോലിസ് പരിശോധനയ്ക്ക് എത്തിയിരുന്നു.

വധശ്രമം,കലാപം ,വഴി തടയൽ, അന്യായമായി സംഘം ചേരൽ, പോലീസ് കൃത്യനിർവ്വഹണം തടസപ്പെടുത്താൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പോലീസിനെ വളഞ്ഞിട്ട് പ്രതിഷേധകാർ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പ്രതിഷേധത്തിൽ ബാഹ്യഇടപെടൽ ഉണ്ടായെന്നാണ് ഫ്രഷ് കട്ട് ഉടമ സുജീഷിന്റെ ആരോപണം. സംഭവത്തിൽ കണ്ണൂർ റേഞ്ച് ഡിഐജി രതീഷ് ചന്ദ്ര താമരശ്ശേരിയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.

ചൊവ്വാഴ്ച വൈകീട്ടാണ് പ്ലാന്റിനു മുന്നില്‍ നടന്ന സമരത്തിനിടെ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പെടെ 16 പോലീസുകാര്‍ക്കും 25 ഓളം നാട്ടുകാര്‍ക്കും പരിക്കേറ്റിരുന്നു. വധശ്രമം,കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ, പോലീസ് കൃത്യനിർവ്വഹണം തടസപ്പെടുത്താൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പോലീസിനെ വളഞ്ഞിട്ട് പ്രതിഷേധകാർ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
SUMMARY: Fresh Cut clash in Thamarassery, Kozhikode; Two people in custody

NEWS DESK

Recent Posts

പിഎം ശ്രീയിൽ കേരളവും; സിപിഐയുടെ എതിർപ്പ് തള്ളി, ധാരണാപത്രത്തിൽ ഒപ്പുവച്ചു

തിരുവനന്തപുരം: സിപിഐയുടെ എതിർപ്പ് തള്ളി പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചു. കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള ധാരണാപത്രത്തിൽ കേരളത്തിന്…

2 hours ago

വടകര സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജ് മാനേജർ ജോബിൻ ജോർജ് അറസ്റ്റിൽ

ആറ്റിങ്ങൽ: യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജ് മാനേജർ കായംകുളം സ്വദേശി ജോബിൻ ജോർജ് (30) അറസ്റ്റിൽ. മംഗളൂരുവിലേക്ക് പോകുന്നതിനിടെ കോഴിക്കോട്…

2 hours ago

ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ വിന്യസിക്കാന്‍ ആമസോണ്‍

കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ 2030ഓടെ ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ ജോലികള്‍ക്ക് വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. ആമസോണിന്റെ…

3 hours ago

കര്‍ണാടകയില്‍ നാളെ ഇടി മിന്നലോടു കൂടിയ മഴ

ബെംഗളൂരു: സംസ്ഥാനത്ത് നാളെ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കനക്കുക.…

4 hours ago

ബെംഗളൂരു – മുംബൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന് അംഗീകാരം

ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി അശിനി വൈഷ്ണവ് സര്‍വീസിന്…

4 hours ago

സാമ്പത്തിക പരിമിതി; ഗ്രേറ്റര്‍ മൈസൂരു പദ്ധതി നടപ്പിലാക്കില്ല

ബെംഗളൂരു: മൈസൂരു നഗരത്തിലെ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളെയും ടൗണ്‍ പഞ്ചായത്തുകളെയും മൈസൂരു സിറ്റി കോര്‍പ്പറേഷനുമായി ലയിപ്പിച്ച് 'ഗ്രേറ്റര്‍ മൈസൂരു സിറ്റി…

5 hours ago