പാലക്കാട്: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന്റെ ചില്ലുകള്‍ തകർന്നുവീണു. തൃശ്ശൂരില്‍ നിന്നും പാലക്കാട്ടേക്ക് പോയ കെഎസ്‌ആർടിസി ബസിന്റെ ചില്ലാണ് തകർന്നുവീണത്. കുഴല്‍മന്ദം കഴിഞ്ഞ് മണലൂരില്‍ എത്തുന്ന സയത്ത് പെട്ടെന്ന് ചില്ല് തകർന്നുവീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡ്രൈവർക്ക് മനസിലാകാത്ത അവസ്ഥയായിരുന്നു.
ചില്ല് തകർന്ന് ഡ്രൈവറുടെ ശരീരത്തിലേക്കാണ് വീണത്. ഉടൻ തന്നെ വണ്ടി നിർത്തി പരിശോധിച്ചു. ബസിന്റെ മുൻവശത്തെ ചില്ലാണ് പെട്ടെന്ന് തകർന്നുവീണത്. ഡ്രൈവറുടെ കൈയില്‍ പരുക്കുണ്ട്. അദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് സ്റ്റിച്ചുകളുണ്ട്. ബസ് കെഎസ്‌ആർടിസി ഗ്യാരേജിലേക്ക് മാറ്റി. സംഭവത്തിന് കാരണമെന്തെന്ന് പരിശോധിച്ചുവരികയാണ്.
TAGS : KSRTC | KERALA
SUMMARY : The front window of the running KSRTC bus was shattered
കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധി പറയും. നടൻ ദിലീപ്…
പനാജി: ഗോവയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 25 പേരെയും തിരിച്ചറിഞ്ഞു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. മരിച്ചവരിൽ 20…
ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ടീമിന്റെ ഹോംഗ്രൗണ്ട് മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തന്നെ നടത്തുമെന്ന് കർണാടക സർക്കാർ അറിയിച്ചു.…
ബെംഗളൂരു: മാണ്ഡ്യയിൽ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു കുടുംബത്തിലെ 3 പേർ മരിച്ചു. ചിക്കമഗളൂരു സ്വദേശികളായ ചന്ദ്രഗൗഡ…
ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഹൈവേയിൽ എസ്‌യുവി പാൽ ടാങ്കറിൽ ഇടിച്ചുകയറി കത്തിനശിച്ചു. യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബെംഗളൂരു സൗത്ത് ജില്ലയിലെ സംഗബസവനദോഡിക്ക്…
ബെംഗളൂരു: കർണാടക യൂണിയൻ ഓഫ് വർക്കിംഗ് ജേര്‍ണലിസ്റ്റ് (കെയൂഡബ്ല്യുജെ) സംസ്കഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന പത്രപ്രവർത്തകരായ ടിജെഎസ് ജോർജ്, എ.എച്ച്…