Categories: KARNATAKATOP NEWS

വാതക ചോർച്ച; സിഎൻജി ഇന്ധന സ്റ്റേഷൻ താൽക്കാലികമായി അടച്ചു

ബെംഗളൂരു: വാതക ചോർച്ചയെ തുടർന്ന് സിഎൻജി ഇന്ധന സ്റ്റേഷൻ താൽക്കാലികമായി അടച്ചു. കുശാൽനഗർ താലൂക്കിലെ കുഡ്‌ലൂർ ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. ബുധനാഴ്ച വൈകീട്ട് മുതലാണ് സ്റ്റേഷനിൽ വാതക ചോർച്ചയുണ്ടായത്. താമസിയാതെ, 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ചില കുട്ടികളിലും പ്രായമായവരിലും ഛർദ്ദി, ക്ഷീണം തുടങ്ങിയ അസുഖങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

ഇതോടെ ഇന്ധന സ്റ്റേഷനെതിരെ നാട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് വാതക ചോർച്ച ഉണ്ടായത്. ജനവാസ മേഖലയിലാണ് ഇന്ധന സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം സാഹചര്യം ആളുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് കുശാൽനഗർ തഹസിൽദാർ കിരൺ ഗൗരയ്യ പറഞ്ഞു. പതിവ് പരിശോധനകൾ നടത്തുന്നതിനിടെയാണ് ചോർച്ച ഉണ്ടായതെന്നും പമ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

TAGS: KARNATAKA | FUEL LEAK
SUMMARY: CNG leak at fuel station near Kushalnagar

Savre Digital

Recent Posts

കർണാടകയിലെ യാദ്ഗിറില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…

35 minutes ago

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

2 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

2 hours ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

3 hours ago

പാലക്കാട്ട് രണ്ടുപേര്‍ മുങ്ങിമരിച്ചു

പാലക്കാട്‌: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…

3 hours ago

ഇരട്ട പൗരത്വം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…

4 hours ago