LATEST NEWS

നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു; ഏതു പ്രതിഷേധത്തെയും നേരിടുമെന്ന് ജി സുകുമാരൻ നായര്‍

കോട്ടയം: സർക്കാർ അനുകൂല നിലപാടില്‍ ഉറച്ച്‌ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. രാഷ്ട്രീയ നിലപാട് പറഞ്ഞ് കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെരുന്നയിലെ എൻഎസ്‌എസ് ആസ്ഥാനത്തെ പൊതുയോഗത്തിന് എത്തിയപ്പോഴായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.

സുകുമാരൻ നായർക്കെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം തേടുകയായിരുന്നു മാധ്യമങ്ങള്‍. താൻ തന്റെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെ പറഞ്ഞതാണെന്നും പ്രതിഷേധിക്കണ്ടവർ പ്രതിഷേധിച്ചോട്ടെയെന്നും അത് നേരിട്ടോളാമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങള്‍ കൊണ്ട് തനിക്ക് കുറച്ച്‌ പബ്ലിസിറ്റി കിട്ടുമല്ലോ. പറഞ്ഞ നിലപാടിനെക്കുറിച്ച്‌ പിന്നെയും പിന്നെയും ചോദിക്കേണ്ടതില്ലെന്നും സുകുമാരൻ നായര്‍ പറഞ്ഞു.

ആകെ 5600 കരയോഗങ്ങളുള്ളതില്‍ ഒന്നോ രണ്ടോ കരയോഗങ്ങള്‍ മാത്രമാണ് അയ്യപ്പ സംഗമത്തിന് എൻഎസ്‌എസ് പിന്തുണയില്‍ എതിർപ്പ് പറഞ്ഞത്. അവരുടെ എതിർപ്പ് കാര്യമാക്കുന്നില്ലെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. കാര്യം മനസിലാക്കുമ്പോൾ അവർ തിരുത്തും. എൻഎസ്‌എസ് പിന്തുണക്ക് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. പന്തളം കൊട്ടാരത്തിന് മറുപടി പറയാനില്ലെന്നും എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

SUMMARY: G Sukumaran Nair says he is firm on his stand; will face any protest

NEWS BUREAU

Recent Posts

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ഹസൻകുട്ടി കുറ്റക്കാരൻ

തിരുവനന്തപുരം: ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി. ഒക്ടോബര്‍ മൂന്നിന് ശിക്ഷ വിധിക്കും.…

41 minutes ago

കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസ്; അമ്മ അറസ്റ്റില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍…

2 hours ago

സ്വര്‍ണവില വീണ്ടും റെക്കോഡിലേക്ക്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും സ്വർണവില റെക്കോഡിലേക്ക് അടുക്കുന്നു. ഗ്രാമിന് 55 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില…

3 hours ago

ഓപ്പറേഷൻ നുംഖോര്‍; ഇടനിലക്കാരെ സംബന്ധിച്ച്‌ വിവരം ലഭിച്ചു, നിര്‍‌ണായകമായത് മാഹിന്റെ മൊഴിയെന്ന് കസ്റ്റംസ്

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറില്‍ കസ്റ്റംസിന് നിർണായക വെളിപ്പെടുത്തലുകള്‍ ലഭിച്ചു. ഇടനിലക്കാരെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. അന്വേഷണത്തില്‍…

4 hours ago

കരുതല്‍തടങ്കലിലായിരുന്ന 2 നൈജീരിയന്‍ യുവതികള്‍ രക്ഷപ്പെട്ടു; മുങ്ങിയത് സുരക്ഷാജീവനക്കാരെ മര്‍ദിച്ച്

കൊച്ചി: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു താമസിച്ചതിനു പോലീസ് പിടികൂടി കുന്നുംപുറം ‘സഖി’ കരുതൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന രണ്ടു നൈജീരിയൻ…

5 hours ago

ഇരട്ട വോട്ടുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കഴിയില്ല; സുപ്രീം കോടതിയുടെ നിര്‍ണായക വിധി

ന്യൂഡൽഹി: ഒരു വ്യക്തിക്ക് വോട്ടർ പട്ടികയില്‍ ഒന്നിലധികം ഇടങ്ങളില്‍ പേരുണ്ടെങ്കില്‍ അത്തരക്കാർക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാൻ അനുമതിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.…

5 hours ago