ബെംഗളൂരു: പതിനാല് വർഷങ്ങൾക്ക് ശേഷം ബെള്ളാരിയിൽ തിരികെ പ്രവേശിക്കാൻ മുൻ മന്ത്രിയും എംഎൽഎയുമായ ഗാലി ജനാർദ്ദന റെഡ്ഡിക്ക് അനുമതി നൽകി സുപ്രീം കോടതി. ഖനി വ്യവസായിയും കർണാടക രാജ്യ പ്രഗതി പക്ഷ (കെ.ആർ.പി.പി.) പാർട്ടിസ്ഥാപകനുമായ ജി. ജനാർദന റെഡ്ഡി അനധികൃത ഖനന കേസിൽ ഉൾപ്പെട്ടതോടെയാണ് ബെള്ളാരിയിലേക്കുള്ള സന്ദർശനം വിലക്കിയത്. ബിജെപി മന്ത്രിസഭയിൽ അംഗമായിരിക്കെ 2011ലാണ് ഖനി അഴിമതി കേസിൽ അറസ്റ്റിലാകുന്നത്. ബെള്ളാരിയിൽ പ്രവേശിക്കരുതെന്ന കർശന നിബന്ധനയോടെയാണ‌് സുപ്രീംകോടതി ഇദ്ദേഹത്തിന് ജാമ്യം നൽകിയത‌്.
പിന്നീട് പലതവണ ബെള്ളാരിയിലേക്ക് പ്രവേശിക്കാൻ ശ്രമം നടത്തിയെങ്കിലും കാര്യമുണ്ടായിരുന്നില്ല. നിലവിലെ സുപ്രീം കോടതിയുടെ വിധിയിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. താൻ ബിജെപിയുടെ സാധാരണ പ്രവർത്തകനാണെന്നും ഭാവിയിൽ താൻ മത്സരിക്കുന്ന മണ്ഡലം പാർട്ടി തീരുമാനിക്കുമെന്നും റെഡ്ഡി പറഞ്ഞു. സന്ദൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തും. കൂടാതെ സംസ്ഥാനത്തുടനീളം പാർട്ടിയെ ശക്തിപ്പെടുത്താനും പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | JANARDAN REDDY
SUMMARY: Janardhana Reddy to return to Ballari after 14 years
Reddy, wh
തൃശൂർ: തിങ്കളാഴ്ച ഗുരുവായൂരില്‍ ക്ഷേത്ര ദർശനത്തിന് രണ്ട് മണിക്കൂർ നിയന്ത്രണമേർപ്പെടുത്തി. ജൂലൈ 7ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ സന്ദർശനം കണക്കിലെടുത്താണ്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകർന്നുവീണ്ടുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്…
ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കർണാടക…
കൊച്ചി: മലയാള താരസംഘടനയായ എ എം എം എയില്‍ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ ഫലപ്രഖ്യാപനവും ഉണ്ടാകും.…
ചെന്നൈ: 2026 തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ മുഖ്യമന്ത്രി സ്ഥാനാർഥിയാകും. ചെന്നൈയില്‍ നടന്ന പാർട്ടി…
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം പൂർത്തിയായി. സ്ഥലമില്ലാത്തതിനാല്‍…