കൊച്ചി: കോതമംഗലത്തിന് സമീപം പോത്താനിക്കാട്ട് ഫുട്ബോൾ ടൂർണമെന്റിന് താത്കാലികമായി നിർമിച്ച ഗ്യാലറി തകർന്നുവീണ് അപകടം. 52ഓളം പേർക്ക് പരുക്കേറ്റു. അടിവാട് ഹീറോ യങ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ ദിവസമായ ഞായറാഴ്ചയാണ് അപകടം. നാലായിരത്തോളം പേര്‍ ടൂര്‍ണമെന്റ് കാണാന്‍ എത്തിയിരുന്നു.
രാത്രി 9.30ഓടെയാണ് അപകടം നടന്നത്. ടൂർണമെന്റിനായി ഒരുക്കിയ ഗ്യാലറി ഒരു വശത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇരുന്ന ആളുകളോടെ ഗ്യാലറി പുറകിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. സാരമായി പരുക്കേറ്റ രണ്ടുപേരെ രാജഗിരി ആശുപത്രിയിലും മറ്റുള്ളവരെ കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും ആശുപത്രികളിലും പ്രവേശിപ്പിച്ചു. പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. കുട്ടികൾക്ക് അടക്കം പരുക്കുണ്ട്. രണ്ട് പേരെ രാജഗിരി ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. ഹീറോ യങ്‌സ് ക്ലബ് ആണ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
TAGS: KOCHI | FOOTBALL TOURNAMENT| ACCIDENT
SUMMARY: Gallery fallen aside during football tournament
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മധ്യ ജക്കാര്‍ത്തയില്‍ ഏഴ് നില കെട്ടിടത്തിന് തീപിടിച്ച് 22 പേര്‍ മരിച്ചു. ഡ്രോൺ സർവീസുകൾ നൽകിവരുന്ന ഒരു…
ബെംഗളൂരു: വിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ബെംഗളൂരുവിലെ ഒരു ക്ഷേത്രം. ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രത്തിലാണ് വിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. നഗരത്തിലെ ഏറ്റവും പഴക്കം…
കൊച്ചി: മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ (19) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാറ്റൂർ…
ബെംഗളൂരു: 92.3 കിലോമീറ്റർ മൈസൂരു-കുശാൽനഗർ ആക്‌സസ്-കൺട്രോൾഡ് ഹൈവേ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ)…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം . ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്ത് നടക്കും. കേരളത്തിന്റെ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് അവസാനം. പോളിങ് ശതമാനം 70 കടന്നു. മൂന്ന് ജില്ലകളിൽ 70 ശതമാനത്തിന് മുകളിലാണ്…