ചെന്നൈ: തമിഴ്‌നാടിലെ തൂത്തുക്കുടിയിൽ കഞ്ചാവ് വിൽപന ചോദ്യംചെയ്ത രണ്ട് സഹോദരങ്ങളെ ഗുണ്ടാ സംഘം കൊന്ന് കുഴിച്ചുമുടി. പണ്ടുകരൈ സ്വദേശി മാരിപാണ്ടി, സഹോദരനും ഭിന്നശേഷിക്കാരനുമായ അരുൾരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിനു സമീപം കഞ്ചാവും ലഹരി വസ്തുക്കളും വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട സഹോദരങ്ങൾ കച്ചവടക്കാരെ ചോദ്യം ചെയ്യുകയും വിവരം പോലീസിൽ അറിയിക്കുമെന്ന് താക്കീതു ചെയ്യുകയുമായിരുന്നു. ഇതിൽ കുപിതരായ സംഘം കഴിഞ്ഞമാസം 27ന് ഇരുവരെയും തട്ടിക്കൊണ്ടു പോയെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇരുവരെയും കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വനപ്രദേശത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് പേർ പിടിയിലായതായും മറ്റു രണ്ട് പേർക്കായി അന്വേഷണം ശക്തമാക്കിയെന്നും പോലീസ് പറഞ്ഞു.
കൊച്ചി: ടിക്കറ്റ് പരിശോധനയ്ക്കിടെ ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം. സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എ സനൂപ് ആണ് ആക്രമണത്തിനിരയായത്. പാലക്കാട് കാഞ്ഞിരപ്പുഴ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർധിച്ചിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്.…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം ഞായറാഴ്ച…
കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…
ബെംഗളൂരു: ഡൽഹിയിൽ നിന്നു ബെംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് ഭോപ്പാൽ രാജ് ഭോജ്…
തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…