ബെംഗളൂരു: യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ ബിജെപി എംഎൽഎ മുനിരത്ന ഉൾപ്പെടെ നല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആർഎംസി യാർഡ് പോലീസാണ് മുനിരത്നയുടെയും സഹായികളായ വസന്ത്, ചന്നകേശവ, കമൽ എന്നിവരുടെയും പേരിൽ കേസെടുത്തത്. ബിജെപി പ്രവര്‍ത്തകയായ നാല്പത് കാരിയായ യുവതി നൽകിയ പരാതിയിലാണ് നടപടി.
2023 ജൂൺ 11-ന് മത്തിക്കരെ ജെപി പാർക്കിന് സമീപമുള്ള മുനിരത്നയുടെ ഓഫീസിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതി. കള്ളക്കേസ് എടുത്തശേഷം സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഓഫീസിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി നൽകിയ പരാതി. മുനിരത്നയുടെ പേരിൽ നേരത്തെയും ലൈംഗികപീഡന പരാതികളുയർന്നിരുന്നു. സാമൂഹ്യപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ഒക്ടോബറിലാണ് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയത്. ഇതിന് പുറമേ ജാതീയ അധിക്ഷേപ പരാതികളും മുനിരത്നയ്ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.
<BR>
TAGS : MUNIRATNA | SEXUAL HARASSMENT
SUMMARY : Gang rape complaint: Case registered against BJP MLA Munirathna
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…