LATEST NEWS

പിജി താമസ സ്ഥലത്ത് ഗ്യാസ് സിലിൻഡർ സ്ഫോടനം: യുവാവ് മരിച്ചു

ബെംഗളൂരു: പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചു യുവാവ് മരിച്ചു. കുന്ദലഹള്ളിയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ബള്ളാരി സ്വദേശിയായ ഐടി ജീവനക്കാരൻ അരവിന്ദാണ് (28) മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാപ്ജെമിനിയിൽ സീനിയർ അനലിസ്റ്റാണ് അരവിന്ദ്. കുർണൂലിൽ നിന്നുള്ള വെങ്കിടേഷ് (28), ഉത്തരാഖണ്ഡിൽ നിന്നുള്ള വിശാൽ വർമ്മ (23), ഉത്തരാഖണ്ഡിൽ  സിവി ഗോയൽ (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. നിലവിൽ ബ്രൂക്ക്ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലാണ് പരുക്കേറ്റവരെല്ലാം. 43 മുറികളുള്ള ഏഴ് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സ്‌ഫോടനം ഉണ്ടായത്. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Gas cylinder explosion at PG accommodation: Youth dies

 

NEWS DESK

Recent Posts

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദിനും ഷെര്‍ജില്‍ ഇമാമിനും ജാമ്യമില്ല

ഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥികളായ…

7 minutes ago

വ്യായാമത്തിനായി അടുക്കളയില്‍ കെട്ടിയ പ്ലാസ്റ്റിക് കയറില്‍ കുരുങ്ങി 11 -കാരി മരിച്ചു

പാലക്കാട്‌: വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോൻ്റെ മകള്‍ ആയിഷ ഹിഫയാണ് (11)…

31 minutes ago

സ്വർണവിലയിൽ വന്‍ കുതിപ്പ്

തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…

1 hour ago

ശബരിമല സ്വര്‍ണക്കൊള്ള; മുൻകൂര്‍ ജാമ്യം തേടി കെ.പി ശങ്കരദാസ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…

2 hours ago

ബിവേറജിലേക്ക് മദ്യവുമായി വന്ന ലോറിയിടിച്ച്‌ അപകടം; ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…

3 hours ago

ഡൽഹി കലാപ ഗൂഢാലോചനാ കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…

4 hours ago