BENGALURU UPDATES

ഗീസറിൽനിന്ന് വാതകച്ചോർച്ച: അമ്മയും നാല് വയസ്സുള്ള മകളും മരിച്ചു

ബെംഗളൂരു: കുളിമുറിയിലെ ഗീസറിൽനിന്നുള്ള വാതകച്ചോർച്ചയെത്തുടർന്ന് അമ്മയും നാലുവയസ്സുള്ള മകളും മരിച്ചു. ബെംഗളൂരു ഗോവിന്ദരാജനഗര്‍ സ്വദേശി കിരണിന്റെ ഭാര്യ കെ. ചാന്ദിനിയും (30) മകൾ കെ. യുവി എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം കിരൺ ജോലിക്കായി പുറത്തുപോയപ്പോഴായിരുന്നു സംഭവം. ഇവരുടെ മൂത്തമകളെ സ്കൂളിൽനിന്ന് വിളിച്ചുകൊണ്ടുവരാന്‍ ചാന്ദിനി കഴിഞ്ഞദിവസം സ്കൂളിൽ എത്തിയില്ല. സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് കിരൺ ഫോണിൽ വിളിച്ചെങ്കിലും ചാന്ദിനി ഫോണെടുത്തില്ല. കിരണ്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു സഹോദരന്‍ മൂത്തകുട്ടിയെ സ്കൂളിൽനിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നപ്പോഴാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടത്. രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.  ഹീറ്ററിലെ തകരാറിനെത്തുടർന്നുള്ള വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് നിഗമനം  സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Gas leak from geyser: Mother and four-year-old daughter die

NEWS DESK

Recent Posts

വാഹനാപകടം; രണ്ട് യുവാക്കള്‍ മരിച്ചു

ബെംഗളൂരു: ഹാസൻ അർക്കൽകോട് കൊണാനൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കെരെക്കോടിയിലെ അനിൽ (28), ഹൊന്നെഗൗഡ (30)…

2 minutes ago

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

തിരുവനന്തപുരം: രണ്ടാമത്തെ പീഡന പരാതിയില്‍,രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.…

8 minutes ago

കർണാടകയിലെ ആർത്തവ അവധി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് പിന്‍വലിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് എല്ലാ മാസവും ഒരുദിവസം ആർത്തവാവധി നിർബന്ധമാക്കുന്ന സർക്കാർ വിജ്ഞാപനം…

19 minutes ago

ഇന്തോനേഷ്യയിൽ ഏഴുനില കെട്ടിടത്തിൽ വൻ തീപിടിത്തം; 22 പേർ മരിച്ചതായി റിപ്പോർട്ട്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മധ്യ ജക്കാര്‍ത്തയില്‍ ഏഴ് നില കെട്ടിടത്തിന് തീപിടിച്ച് 22 പേര്‍ മരിച്ചു. ഡ്രോൺ സർവീസുകൾ നൽകിവരുന്ന ഒരു…

9 hours ago

വിവാഹമോചന കേസുകള്‍ കൊണ്ടു മടുത്തു; ബെംഗളൂരുവിലെ ഈ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ക്ക് വിലക്ക്

ബെംഗളൂരു: വിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ബെംഗളൂരുവിലെ ഒരു ക്ഷേത്രം. ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രത്തിലാണ് വിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. നഗരത്തിലെ ഏറ്റവും പഴക്കം…

10 hours ago

മ​ല​യാ​റ്റൂ​രി​ൽ കാണാതായ 19 വ​യ​സു​കാ​രി​ മ​രി​ച്ച നി​ല​യി​ൽ; ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ

കൊ​ച്ചി: മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മുണ്ടങ്ങമറ്റം സ്വദേശി ചി​ത്ര​പ്രി​യ (19) യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മല​യാ​റ്റൂ​ർ…

11 hours ago