WORLD

രണ്ടുവർഷം നീണ്ട സംഘർഷങ്ങൾക്ക് ശേഷം ഗാസ സമാധാനത്തിലേക്ക്; കരാറിലൊപ്പിട്ട് യുഎസ് ഉൾപ്പെടെ നാല് രാജ്യങ്ങൾ

കെയ്‌റോ: ഇസ്രായേൽ-ഹമാസ്  വെടിനിർത്തലിനുള്ള സമാധാനക്കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ഈജിപ്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയുടെയും അധ്യക്ഷതയിൽ നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാറിന് ധാരണയായത്. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കിയ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഗാസയില്‍ സമാധാനം നിലനിര്‍ത്താനുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്ന കരാറില്‍ ഒപ്പിട്ടത്. സമാധാനം നിലനിര്‍ത്താനുള്ള നിയമങ്ങളും നിര്‍ദേശങ്ങളും കരാര്‍ മുന്നോട്ടുവയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍‍ഡ് ട്രംപ് പ്രതികരിച്ചു.

ഇ‍ൗജിപ്‌തിലെ ഷാം അൽ ഷെയ്‌ഖിലാണ്‌ തിങ്കളാഴ്‌ച ഉച്ചകോടി ചേര്‍ന്നത്. അതേ സമയം ജൂതഅവധി ദിനാഘോഷങ്ങളിൽ പങ്കെടുക്കണമെന്ന വാദമുയർത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ഉച്ചകോടിയില്‍നിന്ന് പിന്മാറി.

കരാര്‍ രേഖ വളരെ സമഗ്രമാണെന്ന് പറഞ്ഞ ട്രംപ്, ഇത് സാധ്യമാവാന്‍ 3,000 വര്‍ഷമെടുത്തെന്നും വ്യക്തമാക്കി. നിയമങ്ങളും നിയന്ത്രണങ്ങളും മറ്റു പല കാര്യങ്ങളുമടങ്ങിയ കരാര്‍ രേഖ അദ്ദേഹം ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള, പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉള്‍പ്പെടെയുള്ളവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് യുദ്ധം അവസാനിച്ചത് ഇസ്രയേൽ പാർലമെന്റായ കനെസ്സറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഹമാസ് തടവിൽ ജിവനോടെ ഉണ്ടായിരുന്ന മുഴുവൻ ബന്ദികളും തിരികെയെത്തി. 20 പേരെ ഇന്ന് ഹമാസ് കൈമാറി. ഇസ്രയേൽ മോചിപ്പിച്ച 1700ലധികം പലസ്തീനി തടവുകാരുടെ കൈമാറ്റം തുടരുകയാണ്.
SUMMARY: Gaza peace deal reached after two years of conflict; Four countries, including US, sign deal

NEWS DESK

Recent Posts

മംഗളൂരു വിമാനത്താവളത്തില്‍ കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍

ബെംഗളൂരു: മുംബൈയില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ യാത്രക്കാരണെ 500 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 6.10…

36 minutes ago

കാരുണ്യ നോർക്ക അംഗത്വ കാർഡ് ക്യാമ്പ് നടത്തി

ബെംഗളൂരു: കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് നോര്‍ക്ക റൂട്ട്സുമായി സഹകരിച്ച് നോർക്ക ആരോഗ്യ ഇൻഷുറൻസ് അംഗത്വ ക്യാമ്പ് നടത്തി. നോർക്ക…

41 minutes ago

ഡോക്ടര്‍മാര്‍ക്ക് ഉന്നത പഠനത്തിന് പോകണോ, പുതിയ മാനദണ്ഡങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഉന്നത പഠനത്തിന് പോകന്‍ പുതിയ മാനദണ്ഡങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. ഉന്നത പഠനത്തിനും സൂപ്പര്‍…

50 minutes ago

വഴിയോര ഭക്ഷണശാലയില്‍ നിന്ന് തിളച്ച എണ്ണ ദേഹത്ത് മറിഞ്ഞ് പൊള്ളലേറ്റ് നാലു വയസുകാരന്‍ മരിച്ചു

ബെംഗളൂരു: മൈസൂരുവില്‍ എന്‍ആര്‍ മൊഹല്ലയിലെ തെരുവ് ഭക്ഷണശാലയില്‍ നിന്ന് തിളച്ച എണ്ണ ദേഹത്ത് മറിഞ്ഞ് നാലു വയസുകാരന്‍ മരിച്ചു. മൈസൂരിലെ…

1 hour ago

രാസലഹരിയുമായി അമ്മയും മകനും പിടിയില്‍; വീട്ടില്‍ നിന്ന് കഞ്ചാവും കണ്ടത്തി

ആലപ്പുഴ: എംഡിഎംഎയുമായി കാറില്‍ പോവുകയായിരുന്ന അഭിഭാഷകയായ അമ്മയെയും മകനെയും നര്‍ക്കോട്ടിക് സെല്ലും പുന്നപ്ര പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. പുറക്കാട്…

2 hours ago

പേരാമ്പ്ര സംഘര്‍ഷം: സ്ഫോടക വസ്തു വലിച്ചെറിഞ്ഞ് കേസ്

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സംഘര്‍ഷത്തിനിടയ്ക്ക് പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതില്‍ കേസ്. പേരാമ്പ്രയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന സംഭവത്തില്‍…

2 hours ago