സാമ്പത്തിക തട്ടിപ്പിന് ഇരയായെന്ന വെളിപ്പെടുത്തലുമായി യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധിപന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മുംബൈ സൈബര്‍ വിഭാഗം, സിബിഐ എന്നീ ഏജന്‍സികളില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ച സംഘം 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി. സംഭവത്തില്‍ പത്തനംതിട്ട കീഴ്വായ്പൂര് പോലീസ് കേസെടുത്തു.
ഗീവര്‍ഗീസ് കൂറിലോസിന്റെ പേരില്‍ മുംബൈയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതുവഴി കള്ളപ്പണ ഇടപാട് നടന്നെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. രണ്ട് ഫോണ്‍ നമ്പറില്‍ നിന്നും വീഡിയോ കോള്‍ വഴി ഭീഷണിയുണ്ടായത്. രണ്ട് തവണയായി 15,01186 രൂപ നല്കി. മുംബൈ സൈബര്‍ വിഭാഗം, സിബിഐ എന്നീ ഏജന്‍സികളില്‍ നിന്നെന്ന് വിശ്വസിപ്പിച്ച സംഘം, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ വീഡിയോ കോള്‍ ചെയ്തു.
തുടര്‍ന്ന് താങ്കള്‍ വെര്‍ച്വല്‍ അറസ്റ്റില്‍ ആണെന്ന് തട്ടിപ്പുകാര്‍ അറിയിച്ചു. കൂറിലോസിന്റെ അക്കൗണ്ടില്‍ നിന്നും സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നുമായി 15,01,186 രൂപയാണ് തട്ടിയെടുത്തത്. പോലീസ് അന്വേഷണം തുടങ്ങി.
TAGS : KERALA | ONLINE FRAUD
SUMMARY : Geevarghese Mar Kourilos Victim of Online Fraud; The loss is more than 15 lakh rupees
ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ് വഴി നേരിട്ട് ടിക്കറ്റുകൾ വാങ്ങാം. ബുധനാഴ്ച മുതല്‍…
മുംബൈ: ഇലക്ട്രിക് വാഹനങ്ങൾക്ക് ഹൈവേയിൽ ടോൾ ഒഴിവാക്കാനുള്ള നടപടിയുമായി മഹാരാഷ്ട്ര. അടുത്ത എട്ട് ദിവസത്തിനകം ഇത് നടപ്പാക്കാനാന് സ്പീക്കർ രാഹുൽ നർവേക്കർ…
ഇംഫാൽ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. സന്ദർശനത്തിന്റെ…
ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ ഡയറക്ടറായി അലോക് സഹായ് നിയമിച്ചു. മുൻ ഡയറക്ടർ എൻ.എം. ധോക്കെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നതിനെ തുടര്‍ന്ന്…
ലഖ്നൗ: ഉത്തർപ്രദേശിലെ അംറോഹയിൽ ഉറക്കത്തിനിടെയിൽ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. സദ്ദാം അബ്ബാസി- അസ്മ ദമ്പതികളുടെ…
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലി ഏഴ് പേരെ ആക്രമിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുലിയെ 10…