LATEST NEWS

നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; മലയാളി വിനോദസഞ്ചാരികള്‍ കാഠ്മണ്ഡുവില്‍ കുടുങ്ങി, തെരുവിൽക്കഴിയുന്നത് കുട്ടികളടക്കം

കോഴിക്കോട്:  ജെന്‍ സി പ്രക്ഷോഭം രൂക്ഷമായ നേപ്പാളില്‍ മലയാളികളായ നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി. തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലക്കാരാണ് സംഘത്തിലുള്ളത്. കാഠ്മണ്ഡുവിന് അടുത്തുള്ള ഗോസാലയിലാണ് ഇവർ അകപ്പെട്ടുപോയത്. ഭക്ഷണമോ വെള്ളമോ താമസസൗകര്യങ്ങളോ ലഭിക്കാതെ വലയുകയാണിവർ. കുട്ടികളടക്കമുള്ളവരാണ് തെരുവിൽ കഴിയുന്നത്.

റോഡില്‍ ടയര്‍ ഇട്ട് കത്തിച്ച് പ്രതിഷേധിക്കുന്നതിനാല്‍ മുന്നോട്ട് നീങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഭക്ഷണമോ വെള്ളമോ താമസ സൗകര്യമോ കിട്ടാത്ത അവസ്ഥയുമുണ്ട്. അടുത്തിടെ നേപ്പാളിലെത്തിയ സംഘം കാഠ്മണ്ഡുവിലേക്ക് പോകുന്നതിനിടെയാണ് സംഘര്‍ഷത്തെ കുറിച്ച് അറിയുന്നത്. സംഘര്‍ഷം രൂക്ഷമായതോടെ യാത്ര പ്രതിസന്ധിയിലാവുകയായിരുന്നുവെന്ന് സംഘാംഗങ്ങള്‍ അറിയിച്ചു.

പോലീസ് സ്റ്റേഷനുകളെയും ആശ്രയിക്കാന്‍ കഴിയുന്നില്ല. പോലീസ് സ്റ്റേഷനുകളൊക്കെ പ്രതിഷേധക്കാര്‍ തകര്‍ത്തിരിക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് കാഠ്മണ്ഡു വിമാനത്താവളവും അടച്ചിട്ടുണ്ട്.

കോഴിക്കോടുള്ള ഒരു ട്രാവൽ ഏജൻസി വഴി ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഘം വിമാനമാർഗം നേപ്പാളിലേക്ക് പോയത്. ഓണാവധിയുമായി ബന്ധപ്പെട്ട് വിനോദ സഞ്ചാരത്തിനായി പോയതായിരുന്നു. ഇവർ കാഠ്മണ്ഡുവിലേക്ക് പോകുംവഴിയാണ് സംഘർഷം രൂക്ഷമായത്.
SUMMARY: Gen C protest; Malayali tourists stranded in Nepal, including children, on the streets

NEWS DESK

Recent Posts

‘കടമ്മനിട്ടയുടെ കവിതകളും കവിതയുടെ പുതിയ വഴികളും’; കേരളസമാജം ദൂരവാണിനഗർ സാഹിത്യ സംവാദം 21ന്

ബെംഗളൂരു: 'കടമ്മനിട്ടയുടെ കവിതകളും കവിതയുടെ പുതിയ വഴികളും' എന്ന വിഷയത്തില്‍ കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം സംവാദം സംഘടിപ്പിക്കുന്നു. ഡിസംബർ 21ന്…

5 hours ago

അമ്മ അ​തി​ജീ​വി​ത​യ്ക്കൊ​പ്പം, പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ച ശി​ക്ഷ പോ​രാ, അപ്പീൽ പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായം: ശ്വേത മേനോൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികൾക്ക് ശിക്ഷവിധിച്ചതിന് പിന്നാലെ പ്രതികരണവുമായി താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ. കുറ്റക്കാർക്ക് ലഭിച്ചത്…

5 hours ago

കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ആയി മലയാളി മാധ്യമ പ്രവർത്തകൻ പി ആര്‍ രമേശ് നിയമിതനായി

ന്യൂഡല്‍ഹി: കേന്ദ്ര വിവരാവകാശ കമ്മീഷണറായി നിയമിതനായി മലയാളിയായ പി ആർ രമേശ്. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററായ സേവനമനുഷ്ഠിച്ച് വരുന്നതിനിടെയാണ്…

6 hours ago

തദ്ദേശ തിരഞ്ഞെടുപ്പ്; നാളെ വോട്ടെണ്ണൽ, ഫലം രാവിലെ 8 മുതൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലിനായി സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. വോട്ടെണ്ണൽ നാളെ രാവിലെ 8…

6 hours ago

മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു. ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി സ്വദേശി 24…

6 hours ago

ശ്രീനാരായണ സമിതി വാർഷിക പൊതുയോഗം 14ന്

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-മത് വാർഷിക പൊതുയോഗം ഡിസംബര്‍ 14ന് ഞായറാഴ്ച്ച രാവിലെ അൾസൂർ ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം…

7 hours ago