ബെംഗളൂരു: ശക്തി സൗജന്യ യാത്ര പദ്ധതിയിൽ പുരുഷൻമാരെയും ഉൾപെടുത്തുന്നത് പരിഗണനയിലെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. വിധാനസൗധയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് ഗൃഹ ലക്ഷ്മി പദ്ധതിയിൽ 2,000 രൂപ ലഭിക്കുന്നുണ്ടെന്നും, സൗജന്യ യാത്ര പദ്ധതിയുണ്ടെന്നും എന്നാൽ പുരുഷന്മാർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിശ്ചിത പ്രായപരിധിയിലുള്ള പുരുഷന്മാർക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര നൽകുന്നതിനെക്കുറിച്ച് സർക്കാർ ചർച്ച ചെയ്യുന്നുണ്ട്. ചെറിയ ആൺകുട്ടികൾക്കും സൗജന്യ ബസ് യാത്ര പരിഗണനയിലുണ്ട്. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | SHAKTHI SCHEME
SUMMARY: Deputy CM Shivakumar hints at free bus travel for males
കോഴിക്കോട്: സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട 13 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കർണാടക സ്വദേശിയെ കോയിലാണ്ടി…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.…
തൃശ്ശൂര്‍: ട്രെയിന്‍ യാത്രക്കിടെ പുറത്തേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പട്ടാമ്പി സ്വദേശി വിഷ്ണു(19) ആണ് മരിച്ചത്. പട്ടാമ്പി എസ്…
ബെംഗളൂരു: ഓൾ ഇന്ത്യ കെഎം സിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റി ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യൂമാനിറ്റി സംഘടിപ്പിക്കുന്ന എട്ടാമത്…
ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയില്‍വേ. ഓഗസ്റ്റ് 30 നാണ് സര്‍വീസ്…
ബെംഗളൂരു:വിനായകചതുർഥി പ്രമാണിച്ച് ബെംഗളൂരുവില്‍ ബുധനാഴ്ച ഇറച്ചിക്കടകൾ പ്രവർത്തിക്കുന്നതിന് നിരോധനമേർപ്പെടുത്തി ബിബിഎംപി. അറവുശാലകളും പ്രവർത്തിക്കല്ലെന്ന് ബിബിഎംപി മൃഗസംരക്ഷണവിഭാഗം അറിയിച്ചു. SUMMARY: BBMP…