Categories: TOP NEWS

ഹൈവേയില്‍ തോക്കുമേന്തി റീല്‍സ് ചെയ്ത് പെണ്‍കുട്ടി; വീഡിയോ വൈറൽ, നടപടിയെടുക്കുമെന്ന് പോലീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തോക്കുമേന്തി റീല്‍സ് ചെയ്ത് യൂട്യൂബര്‍. സംഭവത്തില്‍ നടപടിയെടുക്കാനൊരുങ്ങി ലഖ്‌നൗ പൊലീസ്. വിഷയം ഗൗരവമേറിയതാണെന്നും സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും ലഖ്‌നൗ പൊലീസ് പറഞ്ഞു. സിമ്രാന്‍ യാദവ് എന്ന പെണ്‍കുട്ടി കൈയില്‍ പിസ്റ്റളുമായി ഒരു ഭോജ്പുരി ഗാനത്തിന് ചുവടുവയ്ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

https://twitter.com/DeewaneHindust1/status/1788503963039395992?ref_src=twsrc%5Etfw  

ഹൈവേയില്‍ റോഡിന് നടുവിലായി നിരവധിയാളുകള്‍ നോക്കിനില്‍ക്കെയാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. മെയ് ഒമ്പതിന് അഡ്വക്കേറ്റ് കല്യാണി ചൗധരി എന്ന എക്‌സ് അക്കൗണ്ടില്‍നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന പ്രവൃത്തിയാണ് സിമ്രാന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്ന് കാണിച്ചാണ് ഈ അക്കൗണ്ടില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അധികൃതര്‍ ഈ വിഷയത്തില്‍ മനഃപൂര്‍വം മൗനം പാലിക്കുകയാണെന്നും എക്സ് പോസ്റ്റില്‍ ആരോപിക്കുന്നു. ലഖ്നൗ പൊലീസിനെയും ഉന്നത ഉദ്യോഗസ്ഥരെയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. യൂട്യൂബില്‍ 1.8 മില്യണ്‍ സബ്സ്‌ക്രൈബേഴ്സും ഇന്‍സ്റ്റഗ്രാമില്‍ 2.2 മില്യണ്‍ ഫോളോവേഴ്സുമുള്ള താരമാണ് സിമ്രാന്‍.

Savre Digital

Recent Posts

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു വയോധിക മരിച്ചു

ബെംഗളൂരു: ഉത്തരകന്നഡയിലെ കാർവാറിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണുണ്ടായ അപകടത്തിൽ വയോധിക മരിച്ചു. മല്ലാപുർ സ്വദേശിനി ലക്ഷ്മി പാഗി(60)…

8 hours ago

കരുതലിന്‍ പൊന്നോണം; ആറുലക്ഷം കുടുംബങ്ങള്‍ക്ക് 15 ഇനങ്ങളടങ്ങിയ സൗജന്യ ഓണക്കിറ്റ്

തിരുവനന്തപുരം: ഇത്തവണയും ഓണത്തിന് മഞ്ഞ കാര്‍ഡുടമകൾക്ക് ഓണ കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ. മഞ്ഞ റേഷൻ കാർഡുകളുള്ള ആറ് ലക്ഷം…

9 hours ago

മുതിർന്ന യക്ഷഗാന കലാകാരൻ സിദ്ദകട്ടെ സദാശിവ ഷെട്ടിഗാർ അന്തരിച്ചു

മംഗളൂരു: മുതിർന്ന യക്ഷഗാന കലാകാരൻ സിദ്ദകട്ടെ സദാശിവ ഷെട്ടിഗാർ(60) അന്തരിച്ചു. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യയും 3 മക്കളും…

9 hours ago

ബെംഗളൂരുവിലെ 75 ജംക്ഷനുകളുടെ നവീകരണം തുടങ്ങി

ബെംഗളൂരു: നഗരത്തിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനും സുരക്ഷിതമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 100 കോടി രൂപയുടെ…

9 hours ago

ശിവമൊഗ്ഗയിലെ അബ്ബി വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു

ബെംഗളൂരു: ശിവമൊഗ്ഗയിലെ അബ്ബി വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു. ബെംഗളൂരു നാഗർഭാവിയിലെ സ്വകാര്യ കമ്പനിയിലെ മാനേജരായ രമേശ്(27) ആണ് മരിച്ചത്.…

10 hours ago

ബെംഗളൂരു റൈറ്റേഴ്സ് ഫോറം ഭാരവാഹികള്‍

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം വാര്‍ഷിക പൊതുയോഗം നടന്നു. പ്രസിഡണ്ട് ടി. എ. കലിസ്റ്റസ് അധ്യക്ഷത…

10 hours ago