മലപ്പുറം: താനൂരില്‍ നിന്ന് കാണാതാകുകയും മുംബൈയില്‍ കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാര്‍ഥിനികളെ രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനപ്രകാരമാണ് പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വീട്ടിലേയ്ക്ക് അയച്ചത്. പരീക്ഷയ്ക്ക് ഹാജരാകാനുള്ള സൗകര്യങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു.
സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. പെണ്‍കുട്ടികളെ കൊണ്ടുപോയ ഇന്‍സ്റ്റഗ്രാം സുഹൃത്ത് എടവണ്ണ സ്വദേശി അക്ബര്‍ റഹീമിന് പുറമേ മറ്റാര്‍ക്കെങ്കിലും പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ല. വിദ്യാര്‍ഥിനികള്‍ യാദൃശ്ചികമായി മുംബൈയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറില്‍ എത്തുകയായിരുന്നു. ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാര്‍ക്കോ മറ്റോ സംഭവത്തില്‍ പങ്കുള്ളതായി വ്യക്തമായിട്ടില്ല.
മുംബൈയില്‍ അടക്കം പോയി വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. അതേസമയം കേസ് ഉടന്‍ അവസാനിപ്പിക്കില്ലെന്നും എല്ലാ സാധ്യതകളും വിശദമായി പരിശോധിക്കുമെന്നും താനൂര്‍ ഡിവൈഎസ്പി പി പ്രമോദ് പറഞ്ഞു.
TAGS : LATEST NEWS
SUMMARY : Girls from Tanur sent with their parents
ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിൽ കനത്തനാശം വിതച്ച മിന്നൽ പ്രളയത്തിൽ മരണസംഖ്യ 43 ആയി. ഇവരില്‍ 15 പേര്‍ കുട്ടികളാണ്. സമ്മര്‍ ക്യാമ്പിനെത്തിയ…
ബെംഗളൂരു: നഗരത്തിൽ ഈയാഴ്ച മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും…
വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെ യുഎസിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ശതകോടീശ്വരന്‍ ഇലോൺ…
ബെംഗളൂരു: ഏഴു വയസുകാരിയെ പീഡിപ്പി കേസിൽ മലയാളിയുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. ബാഗൽകുണ്ടെയിൽ പ്രവർത്തിക്കുന്ന പലചരക്കുകടയിലെ സെയിൽസ് മാനായ മുഹമ്മദ് (21)…
ബെംഗളൂരു: ക്ഷേത്രോത്സവത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത ബിജെപി എംഎൽഎയുടെ മകനെതിരെ പോലീസ് കേസെടുത്തു. മുൻ മന്ത്രിയും ഗോഖക്കിലെ ബിജെപി എംഎൽഎയുമായ രമേശ്…
കൊല്ലം: സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തില്‍ ഗതാഗത…