LATEST NEWS

ആഗോള അയ്യപ്പ സംഗമം തടയണം; സുപ്രിം കോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹർജി. ഡോ. പി എസ് മഹേന്ദ്ര കുമാറാണ് ഹർജിക്കാരന്‍. ഡോ. പിഎസ് മഹേന്ദ്രകുമാറാണ് ഹര്‍ജി നല്‍കിയത്. ഈ മാസം ഇരുപതാം തീയതി പമ്ബയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന് കേരള ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഹര്‍ജി.

അയ്യപ്പസംഗമത്തില്‍ നിന്ന് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും അടിയന്തരമായി വിലക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പരിപാടി സംഘടിപ്പിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ആണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ദേവസ്വം ബോര്‍ഡിനെ മറയാക്കി സര്‍ക്കാരിന്റെ രാഷ്ട്രീയനീക്കമാണ് ഇതെന്നും നിരീശ്വരവാദികളായ രാഷ്ട്രീയ നേതാക്കളാണ് പരിപാടിയില്‍ പങ്കെടുക്കന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

ഭരണഘടന പ്രകാരം ഒരു സര്‍ക്കാരിനും മതപരമായ പരിപാടി സംഘടിപ്പിക്കുന്നതിനുള്ള അനുമതി ഇല്ലെന്നും ചട്ടങ്ങള്‍ പ്രകാരം ഇത്തരമൊരു പരിപാടി നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് കഴിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ദേവസ്വം ബോര്‍ഡിന് ലഭിക്കുന്ന യഥാര്‍ഥ പണത്തിന്റെ അവകാശി ആരാധാനമൂര്‍ത്തിയാണ്.

രാഷ്ട്രീയ ലക്ഷ്യങ്ങളോട നടത്തുന്ന പരിപാടിക്ക് ഈ പണം വിനിയോഗിക്കാന്‍ കഴിയില്ല. പമ്പ പരിസ്ഥിതി ലോലപ്രദേശമായതിനാല്‍ ഇത്തരമൊരു പരിപാടിക്ക് അനുമതി നല്‍കുന്നത് കോടതി വിധിയുടെ ലംഘനമാണ്. അതുകൊണ്ട് ഹൈക്കോടതി ആഗോള അയ്യപ്പസംഗമത്തിന് നല്‍കിയ അനുമതി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. സീനിയര്‍ അഭിഭാഷകന്‍ പിബി കൃഷ്ണനാണ് ഹര്‍ജിക്കാരന് വേണ്ടി ഹാജരാകുക.

SUMMARY: Global Ayyappa gathering should be stopped; Petition in Supreme Court

NEWS BUREAU

Recent Posts

ഒരു ലക്ഷം പിന്നിട്ട് നോർക്ക കെയർ എന്‍റോള്‍മെന്റ്; പരിരക്ഷ നവംബര്‍ ഒന്നു മുതല്‍

തിരുവനന്തപുരം: പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക…

5 minutes ago

മെെസൂരു മുത്തപ്പന്‍ മടപ്പുര പുത്തരി വെള്ളാട്ടം ഞായറാഴ്ച

ബെംഗളൂരു: മെെസൂരു ശ്രീ മുത്തപ്പന്‍ മടപ്പുരയിലെ ഈ വര്‍ഷത്തെ പുത്തരി വെള്ളാട്ട ചടങ്ങുകള്‍ ഞായറാഴ്ച രാവിലെ മുതല്‍ നടക്കും. രാവിലെ…

13 minutes ago

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ഇനി മുതല്‍ ‘കെഎല്‍ 90’ നമ്പര്‍ കോഡ്

തിരുവനന്തപുരം: സർക്കാർ വാഹനങ്ങള്‍ക്കെല്ലാം ഇനി മുതല്‍ കെഎല്‍ 90 എന്ന രജിസ്‌ട്രേഷൻ സീരീസ്. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. കെ…

57 minutes ago

ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക വിവരങ്ങള്‍ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക നീക്കം നടത്തി എസ്‌ഐടി. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തി. നേരത്തെ…

1 hour ago

കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി; ദീപാദാസ് മുന്‍ഷി കണ്‍വീനര്‍

തിരുവനന്തപുരം: കെപിസിസിയില്‍ പുതിയ കോർ കമ്മിറ്റി. ദീപാദാസ് മുൻഷി കണ്‍വീനർ. 17 അംഗ സമിതിയില്‍ എ.കെ ആൻ്റണിയും. തിരഞ്ഞെടുപ്പ് ഒരുക്കം,…

2 hours ago

ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

ചെന്നൈ: അഹമ്മദാബാദ് ദുരന്തത്തില്‍ ഉള്‍പ്പെടെ ഉണ്ടായ നഷ്ടം നികത്താനും മുഖച്ഛായ മെച്ചപ്പെടുത്താനും ഉടമകളില്‍ നിന്നും സാമ്പത്തിക സഹായം തേടി എയര്‍…

3 hours ago