Categories: KERALATOP NEWS

ആഗോള നിക്ഷേപക സംഗമം; ബെംഗളൂരുവിൽ റോഡ്‌ ഷോ അവതരിപ്പിച്ച് കേരളം

ബെംഗളൂരു: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിനു മുന്നോടിയായി ബെംഗളൂരുവിൽ കേരള വ്യവസായ വകുപ്പ്‌ സംഘടിപ്പിച്ച റോഡ്‌ ഷോ ശ്രദ്ധേമായി. കേരളത്തിലേക്ക്‌ കൂടുതൽ നിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിന് പുറത്ത്‌ സംഘടിപ്പിച്ച രണ്ടാമത്തെ ഇൻഡസ്ട്രിയൽ റോഡ്ഷോ മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനംചെയ്‌തു. കേരളം വ്യവസായ സൗഹൃദമല്ലെന്ന തെറ്റിദ്ധാരണയ്‌ക്ക്‌ മാറ്റം വന്നതായി മന്ത്രി പറഞ്ഞു. നിരവധി നിക്ഷേപങ്ങൾ സംസ്ഥാനത്തേക്ക്‌ എത്തി. 25 വർഷത്തിനിടെ കേരളത്തിൽ ഒരു ഫാക്‌ടറിയിലും ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടിട്ടില്ല. കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയാണ്‌ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

പരിപാടിയുടെ ഭാഗമായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി സഹകരിച്ച് വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും കൂടിക്കാഴ്ച നടത്തി. നിക്ഷേപ സാധ്യത പ്രയോജനപ്പെടുത്തി കേരളത്തെ പ്രധാന വ്യവസായ -വാണിജ്യ കേന്ദ്രമാക്കുന്നതിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. സംസ്ഥാനത്തെ നിക്ഷേപ സാധ്യതയും സർക്കാരിന്റെ വ്യവസായ- വാണിജ്യ നയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

എയ്റോസ്പേസ്, പ്രതിരോധം, നിർമിതബുദ്ധി, റോബോട്ടിക്സ്, ജൈവസാങ്കേതിക വിദ്യ, ഇലക്ട്രോണിക് വാഹനങ്ങൾ, ഡിസൈനും ഉൽപ്പാദനവും, ഭക്ഷ്യസംസ്കരണം, വിവരസാങ്കേതിക വിദ്യ, ലോജിസ്റ്റിക്സ്, മാരിടൈം, കപ്പൽനിർമാണം, മെഡിക്കൽ ഉപകരണങ്ങൾ, പാക്കേജിങ്‌, ഗവേഷണ-വികസനം, പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസുകൾ, മാലിന്യ സംസ്കരണവും പുനരുപയോഗവും തുടങ്ങിയ മേഖലകളിലാണ് ആശയവിനിമയം നടന്നത്‌.  സി.ഐ.ഐ. വൈസ് ചെയർമാൻ രബീന്ദ്ര ശ്രീകണ്ഠൻ, പി.കെ. സ്റ്റീൽ കാസ്റ്റിങ് കമ്പനി ജോയന്റ് മാനേജിങ് ഡയറക്ടർ കെ.ഇ. ഷാനവാസ്, വിപ്രോ കൺസ്യൂമർ കെയർ എച്ച്.ആർ. വിഭാഗം വൈസ് പ്രസിഡന്റ് ബിജു ജോൺ, സി.ഐ.ഐ. കേരള ചെയർമാൻ വിനോദ് മഞ്ഞില എന്നിവരും സംസാരിച്ചു.
<br>
TAGS : GIM | KERALA
SUMMARY : Global Investors Summit. Kerala by presenting a road show in Bengaluru

 

Savre Digital

Recent Posts

ജനവാസ മേഖലയില്‍ കടുവ: വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി

കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…

3 hours ago

പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് പിന്നില്‍ ലഷ്‌കര്‍; കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…

3 hours ago

ഇരപഠിത്തം പ്രകാശനം ചെയ്തു

ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…

4 hours ago

വായുമലിനീകരണം രൂക്ഷം; ഡൽഹിയില്‍ നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി

ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോ​ഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…

4 hours ago

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം; ഒരാളുടെ നില ഗുരുതരം

കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…

5 hours ago

പാ​ല​ക്കാ​ട് ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു; നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​യ​ന്ത്ര​ണം

പാലക്കാട്‌: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…

5 hours ago