ഗോള്‍ പോസ്റ്റ് തലയില്‍ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. തമിഴ്‌നാട് ചെന്നൈയിലെ ആവടിയിലുള്ള വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ആണ് സംഭവം. വ്യോമസേന ജീവനക്കാരനും തിരുവല്ല സ്വദേശിയുമായ രാജേഷ് പണിക്കരുടെ മകൻ അദ്വികാണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുകയായിരുന്നു അദ്വിക്. ഇതിനിടെ കല്ലില്‍ ഉറപ്പിച്ച നിലയില്‍ ഉണ്ടായിരുന്ന ഗോള്‍ പോസ്റ്റ് മറിഞ്ഞ് അദ്വികിന്റെ തലയില്‍ വീഴുകയായിരുന്നു. ഗോള്‍ പോസ്റ്റ് മറിയുന്നതുകണ്ട് കുട്ടി ഓടിമാറാന്‍ ശ്രമിച്ചെങ്കിലും തലയിലേക്ക് വീണു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ സംസ്‌കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് തിരുവല്ലയില്‍ നടക്കും. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
<BR>
TAGS : ACCIDENT | CHENNAI
SUMMARY : Goal post falls on head, tragic end for seven-year-old Malayali boy
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…