തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പനായ ഗോകുല്‍ ചരിഞ്ഞു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ചികിത്സയിലിരിക്കെ ആനക്കോട്ടയില്‍ വച്ചാണ് ചരിഞ്ഞത്. ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഗോകുലിന് പരുക്കേറ്റിരുന്നു. തുടർന്ന് ശ്വാസതടസവുമുണ്ടായിരുന്നു. ഇതാണ് മരണ കാരണമെന്നാണ് വിവരം.
കഴിഞ്ഞ ഫെബ്രുവരിയില്‍ കൊയിലാണ്ടിയില്‍ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് ഗോകുലിന് ഗുരുവായൂരിലെ കൂട്ടാന പീതാംമ്പരന്റെ കുത്തേറ്റിരുന്നു. ഈ സംഭവത്തിന് ശേഷം ആഴത്തിലുള്ള മുറിവേറ്റ ഗോകുലിന്റെ ആരോഗ്യാവസ്ഥ മോശമായിരുന്നു. എന്നിരുന്നാലും ചികിത്സയ്‌ക്ക് പിന്നാലെ തൃശൂർ പൂരത്തിന് പങ്കെടുത്തിരുന്നു.
SUMMARY: Gokul, the horned elephant at Guruvayur Elephant Fort, has died
ബെംഗളൂരു: ബെംഗളൂരുവിന് സമീപം തമിഴ്‌നാട് അതിര്‍ത്തി ജില്ലയായ ഹൊസൂരില്‍ ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കോഴിക്കോട് വടകര…
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) സര്‍ജനെ സസ്പെന്‍ഡ് ചെയ്തു. കാര്‍ഡിയോ തൊറാകിക്…
ബെംഗളൂരു: മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ആരോഗ്യനില…
കോഴിക്കോട്: പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ആശുപത്രി വിട്ടു. സംഘര്‍ഷത്തില്‍ മൂക്കിന് പരിക്കേറ്റ ഷാഫി, മൂന്ന്…
ബെംഗളൂരു: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന യുവതിയെ വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് മംഗളൂരുവില്‍ വെച്ച് ഒരു സംഘം മലയാളിയെ വഞ്ചിച്ച്…
മലപ്പുറം:എടപ്പാളില്‍ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കണ്ടനകം സ്വദേശി വിജയനാണ് മരിച്ചത്. …