തിരുവനന്തപുരം: ശബരിമല സ്വർണപാളി വിവാദത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന് ഹൈക്കോടതി നിർദേശം നല്‍കി. എഡിജിപി എച്ച് വെങ്കിടേഷിന് അന്വേഷണ ചുമതല. എസ് പി എസ് ശശിധരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. എഡിജിപി തലത്തിലുള്ള അന്വേഷണത്തിനാണ് സർക്കാർ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ദേവസ്വം ബോർഡും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ കൂടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അഞ്ച് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. ഒരു മാസത്തിനുള്ളില്‍ റിപ്പോർട്ട് നല്‍കണം. അന്വേഷണ റിപ്പോർട്ട് പുറത്തുവിടരുതെന്നും കോടതി നിർദേശിച്ചു.ഹൈക്കോടതിയുടെ തീരുമാനത്തെ സർക്കാർ സ്വാഗതം ചെയ്‌തു.
2019ല്‍ പോറ്റി അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് സ്വർണപ്പാളി തന്നെയെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. സ്വർണം രേഖകളില്‍ ചെമ്പായത് എങ്ങനെയെന്ന് പരിശോധിക്കും. അന്വേഷണ റിപ്പോർട്ട് ഈയാഴ്‌ച തന്നെ ഹൈക്കോടതിയില്‍ സമർപ്പിക്കും. സമഗ്ര അന്വേഷണത്തിന് മറ്റൊരു ഏജൻസിയെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെടും.
ദേവസ്വം വിജിലൻസിൻ്റേതാണ് നിർണായക കണ്ടെത്തല്‍. രണ്ടു ദിവസങ്ങളിലായി 7 മണിക്കൂറാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയെ വിജിലൻസ് ചോദ്യം ചെയ്‌തത്. ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും വിജിലൻസിൻ്റെ ചില ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉണ്ണികൃഷ്‌ണൻ പോറ്റി കുടുങ്ങി. ദേവസ്വം രേഖകളില്‍ ശില്പ പാളി ചെമ്പായത് എങ്ങനെയെന്ന് പരിശോധിക്കും.
SUMMARY: gold layer controversy; High Court announces SIT investigation
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…
ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…
തിരുവനന്തപുരം: കേരളം കൊണ്ടുവന്ന 'മലയാള ഭാഷാ ബിൽ 2025'നെതിരെ കർണാടക. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികള്‍ക്കും പ്രതീക്ഷ നല്‍കിയെങ്കില്‍ ഇന്ന് വില…