പത്തനംതിട്ട: ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശില്‍പ്പങ്ങളുടെ സ്വർണപ്പാളി കാണാതായ സംഭവത്തില്‍ നടപടിയുമായി ദേവസ്വം ബോർഡ്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തു. ചെമ്പുപാളിയെന്ന് രജിസ്റ്ററിലെഴുതിയാണ് 2019 ല്‍ സ്വർണം പൂശാൻ നല്‍കിയതെന്ന കണ്ടെത്തലിനു പിന്നാലെയാണ് നടപടി.
എന്നാല്‍ രേഖകളിലെവിടെയും സ്വർണം എന്നില്ലാത്തതിനാലാണ് ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയതെന്നാണ് മുരാരി ബാബുവിന്‍റെ പ്രതികരണം. നിലവില്‍ ബോർഡ് ഡെപ്യൂട്ടി കമ്മിഷണറാണ് മുരാരി ബാബു. അതേസമയം, ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളിയില്‍ നിന്നും ഒരു കിലോയോളം സ്വർണം നഷ്ടപ്പെട്ടതായാണ് ദേവസ്വം വിജിലൻസ് വ്യക്തമാക്കുന്നത്.
ഇത് ഉണ്ണി കൃഷ്ണൻ പോറ്റി മറിച്ചു വില്‍ക്കുകയോ കൈവശം വയ്ക്കുകയോ ചെയ്തതായാണ് നിഗമനം. അതിനാല്‍ തന്നെ സ്വർണക്കവർച്ചയുടെ പേരില്‍ കേസെടുത്തു അന്വേഷണം ആരംഭിക്കാനാണ് എഡിജിപി എച്ച്. വെങ്കിടേഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്‍റെ തീരുമാനം.
SUMMARY: Gold medal controversy; Former administrative officer suspended
ബെംഗളൂരു: വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച കോളേജ് അധ്യാപകനെതിരെ കേസെടുത്തു. ബി.സി.എ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ബംഗളൂരു സ്വകാര്യ…
ബെംഗളൂരു: ഇനി യുപിഐ വഴി പണമടിപാടിന് പിന്‍ നമ്പറിന് പകരം ബയോമെട്രിക് ഒതന്റിക്കേഷന്‍ സൗകര്യവും. ബുധനാഴ്ച മുതലാണ് പുതിയ സൗകര്യം.…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം 'ഓണാരവം-2025' ഒക്ടോബർ 11, 12 തിയതികളിൽ കെങ്കേരി - ദുബാസിപാളയയിലുള്ള ഡി.എസ്.എ…
ബെംഗളൂരു: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കന്നഡ നടനും സംവിധായകനുമായ ബി.ഐ. ഹേമന്ത് കുമാര്‍ (33) ബെംഗളൂരു പോലീസ് അറസ്റ്റ്…
ബെംഗളൂരു: മലയാളികള്‍ ലോകത്ത് എവിടെ ആയാലും കേരള സംസ്‌കാരവും തനത് പൈതൃകവും കാത്തുസൂക്ഷിക്കുന്ന വരാണെന്നും കര്‍ണാടകത്തില്‍ മറ്റു വിഭാഗങ്ങളില്‍ നിന്നും…
ബെംഗളൂരു: ഗ്ലോബല്‍ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ 2024ലെ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചാക്കോ കെ തോമസ് ബെംഗളൂരു രചിച്ച…