KERALA

78,000 കടന്ന് പുതിയ റെക്കോഡിത്തിലെത്തി സ്വർണവില

കൊച്ചി: സംസ്ഥാനത്ത് റെക്കോഡുകൾ തകർത്ത് സ്വർണ വില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വൻ വർധവനാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 77800 രൂപയായിരുന്നു വില. എന്നാലിന്ന് ഒറ്റദിവസം കൊണ്ട് 640 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 78,440 രൂപയായി ഉയർന്നു. ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 9805 രൂപയാണ് നൽകേണ്ടത്. ആഗസ്റ്റ് 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില. 12 ദിവസത്തിനുള്ളിൽ ഇത് 9805 രൂപയിലേക്ക് എത്തിയിരിക്കുകയാണ്.

രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘർഷങ്ങൾ, താരിഫ് നിരക്ക് വർധന, ലോക ക്രമത്തിൽ വരുന്ന മാറ്റങ്ങൾ എല്ലാം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണവില ഉയരന്നതിന് കാരണമാകുന്നുണ്ട്. അതേസമയം വിവാഹ വിപണിയും ആഘോഷങ്ങളും സജീമായ ഈ സമയത്ത്, സ്വർണ വില കുതിച്ചുയരുന്നത് വലിയൊരു തിരിച്ചടിയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസും ഉൾപ്പടെ ഒരു പവൻ സ്വർണം വാങ്ങാൻ ഏകദേശം 85,o00 രൂപയെങ്കിലും നൽകേണ്ട അവസ്ഥയാണ് നിലവിൽ.
SUMMARY: Gold price hits new record, crosses 78,000

 

NEWS DESK

Recent Posts

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോട്ടയം മുണ്ടക്കയം അറത്തില്‍ വീട്ടില്‍ റോയ് ജോസ് (66) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ വാരണാസി മെയിൻ റോഡ്,…

19 minutes ago

യെല്ലോ ലൈനില്‍ ആറാമത്തെ ട്രെയിൻ സെറ്റ് കൂടി എത്തി, യാത്രാ ഇടവേള കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായുള്ള ആറാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയിൽ…

1 hour ago

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫും, ഡ്രൈവറും എസ്‌ഐടി കസ്റ്റഡിയില്‍

പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പി​ടി​കൂ​ടാ​നു​ള്ള നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പോ​ലീ​സ്. രാ​ഹു​ലി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ​യും…

2 hours ago

ബോംബ് ഭീഷണി; ഷാര്‍ജ – ഹൈദരാബാദ് ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു

മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് ഷാർജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. മുംബൈയിലേക്കാണ് വിമാനം വിഴിതിരിച്ചുവിട്ടത്. മദീനയില്‍…

2 hours ago

ചെങ്കടലിലെ കപ്പല്‍ ആക്രമണം: യെമന്‍ തടഞ്ഞുവച്ച മലയാളി അനില്‍കുമാര്‍ രവീന്ദ്രനെ മോചിപ്പിച്ചു

ആലപ്പുഴ: ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകർന്ന ചരക്ക് കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം യെമനില്‍ തടവിലായിരുന്ന ആലപ്പുഴ കായംകുളം…

3 hours ago

ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂര്‍ ജാമ്യമില്ല

കൊച്ചി: ബലാല്‍സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. അശാസ്ത്രീയ ഗര്‍ഭഛിത്രം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍…

4 hours ago