തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. തുടർച്ചയായ എട്ടാം ദിവസമാണ് സ്വർണ വില ഉയരുന്നത്. ഇന്നും റെക്കോർഡ് വിലയിൽ തന്നെ തുടരുകയാണ് സ്വർണം. പവന് 160 രൂപ വര്‍ധിച്ച് സ്വര്‍ണ വില 77,800 രൂപയിലെത്തി. ഗ്രാമിന് 20 രൂപയുടെ വര്‍ധനവോടെ 9725 രൂപയാണ് ഇന്നത്തെ വില. തിങ്കളാഴ്ച ചരിത്രത്തിലാദ്യമായി 77,000 രൂപ ഭേദിച്ച സ്വര്‍ണ വിലയ്ക്ക് 78,000 രൂപയിലെത്താനുള്ള ദൂരം വെറും 200 രൂപ അകലെയാണ്.
രാജ്യാന്തര സ്വര്‍ണ വിലയിലെ കുതിപ്പിനെ തുടര്‍ന്നാണ് കേരളത്തിലും വിലകയറ്റം. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 3508.50 ഡോളര്‍ വരെ ഉയര്‍ന്നു. ഏപ്രില്‍ 22 ന് രേഖപ്പെടുത്തിയ 3500 ഡോളര്‍ എന്ന റെക്കോര്‍ഡ് പഴങ്കഥയായി. നിലവില്‍ താഴോട്ടിറങ്ങി 3,493 ഡോളറിലാണ് വ്യാപാരം.
വിവാഹ സീസൺ സമയത്തെ ഈ കുതിപ്പ് സാധാരണക്കാരെയും ആഭരണപ്രേമികളെയും നിരാശയിലാഴ്ത്തുകയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസും ഉൾപ്പടെ ഒരു പവൻ സ്വർണം വാങ്ങാൻ ഏകദേശം 84,500 രൂപയെങ്കിലും നൽകേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.
SUMMARY: Gold price increases today; know the rate
ഹൈദ്രബാദ്: മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ (കെസിആർ) മകളും എംഎല്‍സിയുമായ കെ കവിതയെ പാർട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തു.…
ന്യൂഡൽഹി: ഡല്‍ഹി കലാപക്കേസില്‍ ജെഎൻയു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദിന് ജാമ്യമില്ല. ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. തസ്‍ലിം അഹമ്മദിന്‍റെ…
പാലക്കാട്: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും കനത്ത പുക ഉയർന്നു. പാലക്കാട് കോട്ടോപാടത്ത് ആണ് സംഭവം. മണ്ണാർക്കാട് നിന്നും എടത്തനാട്ടുകരയ്ക്ക് പോകുന്ന…
കോളറാഡോ: യുഎസിലെ കൊളറാഡോയില്‍ രണ്ട് വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ചു. ഈ അപകടത്തില്‍ ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്കേറ്റു. വടക്കുകിഴക്കന്‍…
തൃശൂർ: അയ്യപ്പസംഗമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം. അയ്യപ്പസംഗമവുമായി മുന്നോട്ടുതന്നെ പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തൃശൂരില്‍ മാധ്യമപ്രവർത്തകരോടു…
തിരുവനന്തപുരം: മിനി കാപ്പനെ രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് മാറ്റി. കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് യോഗത്തിനു ശേഷം ചുമതല…