കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,275 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 200 രൂപയുടെ കുറവുണ്ടായി.
സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 90,200 രൂപയാണ് വില. കഴിഞ്ഞ ദിവസം വൈകീട്ടാണ് സ്വര്‍ണം വീണ്ടും 90,000ത്തിന് മുകളിലേക്ക് ഉയര്‍ന്നത്. ഒക്ടോബര്‍ 31ന് വൈകീട്ട് 90,400 രൂപയായിരുന്നു പവന്റെ വില. എന്നാല്‍ ഇന്ന് 200 രൂപ സ്വര്‍ണത്തിന് കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് കഴിഞ്ഞ ദിവസം 11,300 രൂപയായിരുന്നു വില.
ആഗോളവിപണിയിലും സ്വർണവില ഇടിയുകയാണ്. ഒരു ശതമാനം ഇടിവാണ് ആഗോളവിപണിയിൽ രേഖപ്പെടുത്തിയത്. സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 4,001.74 ഡോളറായാണ് കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.5 ശതമാനം ഇടിഞ്ഞ് 3,996.5 ഡോളറിലെത്തി. എന്നാൽ, ഒക്ടോബർ മാസത്തിൽ സ്വർണത്തിന് 3.7 ശതമാനം നേട്ടമുണ്ടായിട്ടുണ്ട്. ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം തന്നെയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം.
SUMMARY: Gold prices fall in Kerala
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് അഞ്ചു രൂപ കുറച്ചു. ഇതോടെ 19 കിലോ സിലിണ്ടറിന് 1620 രൂപയായി. കഴിഞ്ഞ മാസം…
ബലൂചിസ്ഥാനിലെ കലത്ത് ജില്ലയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) യുടെ ആക്രമണത്തിൽ പാകിസ്ഥാൻ എലൈറ്റ് സ്‌പെഷ്യൽ സർവീസസ് ഗ്രൂപ്പിലെ (എസ്എസ്ജി)…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപിള്ളയ്ക്ക്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപന നടത്തിയത്. എൻ.എസ്.…
തിരുവനന്തപുരം: എറണാകുളത്ത് നിന്ന് അനുവദിച്ച വന്ദേഭാരത് ഉടൻ സർവീസ് ആരംഭിക്കും. ട്രെയിനിന്റെ ഷെഡ്യൂൾ റെയിൽവേ പുറത്തിറക്കി. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ…
മലപ്പുറം: വള്ളൂവമ്പ്രത്ത് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് വെളിച്ചെണ്ണ മില്ലിൽ തീപിടിത്തമുണ്ടായത്. സംഭവം നടക്കുന്ന സമയത്ത് മില്ലിനുള്ളിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ. സ്വര്‍ണക്കൊള്ള കേസില്‍ മൂന്നാം പ്രതിയാണ്…