LATEST NEWS

സ്വര്‍ണവിലയിൽ വൻഇടിവ്; പവന് 1360 രൂപ കുറഞ്ഞു,

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 1,360 രൂപ കുറഞ്ഞ് 89,680 രൂപയും ഗ്രാമിന് 170 രൂപ കുറഞ്ഞ് 11,210 രൂപയുമായി. കഴിഞ്ഞ എട്ട് ദിവസങ്ങൾക്കുശേഷമാണ് സ്വർണവിലയിൽ ഇടിവ് സംഭവിച്ചത്. അടുത്തിടെയായി മുൻപെങ്ങും ഉണ്ടാകാത്ത രീതിയിലുളള വർദ്ധനവാണ് സ്വർണത്തിൽ സംഭവിച്ചത്. ഈ മാസത്തെ എ​റ്റവും ഉയർന്ന് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഒക്‌ടോബർ ഒമ്പതിനായിരുന്നു. അന്ന് പവന് 91,040 രൂപയും ഗ്രാമിന് 11,380 രൂപയുമായിരുന്നു.

. രാജ്യാന്തര സാഹചര്യങ്ങളാണ് ഈ വിലക്കുറവിന് കാരണം. ഇസ്രയേലും ഹമാസും തമ്മിൽ  ഗാസവിഷയത്തില്‍ ധാരണയിലെത്തിയത് പശ്ചിമേഷ്യയിലെ സംഘർഷം കുറയുന്നതിലേക്ക് നയിച്ചു. മറ്റ് നിക്ഷേപങ്ങൾ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലാണ് സ്വർണ്ണത്തിൽ നിക്ഷേപം കൂടുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ വില കുത്തനെ ഇടിഞ്ഞിരുന്നു. ഇതാണ് കേരളത്തിലെ വിപണിയേയും ബാധിച്ചത്. അന്താരാഷ്ട്രവില ട്രായ് ഔണ്‍സിന് 100 ഡോളറോളം ഇടിഞ്ഞ് 3,957.3 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ വില ട്രായ് ഔണ്‍സിന് 4058-4060 ഡോളര്‍ വരെ ആയിരുന്നു.
SUMMARY: Gold prices plunge; Pawan drops by Rs 1360

NEWS DESK

Recent Posts

എം.ആർ.അജിത് കുമാർ ബവ്‌കോ ചെയര്‍മാന്‍

തിരുവനന്തപുരം: എക്സൈസ് കമ്മിഷണർ എം.ആർ.അജിത് കുമാറിനു ബവ്റിജസ് കോർപറേഷൻ ചെയർമാൻ സ്‌ഥാനവും നൽകി സർക്കാർ. ഹർഷിത അട്ടല്ലൂരിയായിരുന്നു ബവ്കോ ചെയർമാൻ…

9 minutes ago

രഞ്ജിട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; അസ്ഹറുദ്ദീൻ ക്യാപ്റ്റൻ,സഞ്ജു സാംസണും ടീമിൽ

തിരുവനന്തപുരം: രഞ്ജി ട്രോഫി പുതിയ സീസണിലേക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് അസ്ഹറുദ്ദീനാണ് പുതിയ ക്യപ്റ്റൻ. മറുനാടൻ താരമായ ബാബ…

40 minutes ago

ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിലെ ഇ.ഡി റെയ്ഡ് സ്വർണപ്പാളി വിവാദം മുക്കാൻ: സുരേഷ് ഗോപി

തിരുവനന്തപുരം: ദുൽഖർ സൽമാൻ അടക്കം താരങ്ങളുടെ വീടുകളിൽ ഇ ഡി റെയ്‌ഡ് നടത്തിയത് ശബരിമല സ്വർണപ്പാളി വിവാദം മുക്കാനാകാമെന്ന് കേന്ദ്രമന്ത്രി…

1 hour ago

‘മുനമ്പത്തേത് വഖഫ് ഭൂമിയല്ല’; നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: മുനമ്പം വിഷയത്തിൽ അതിനിർണായക ഉത്തരവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 1950-ലെ…

2 hours ago

സമാധാന നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്

ഒസ്ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവര്‍ത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്. 'വെനിസ്വേലയിലെ ജനങ്ങളുടെ…

3 hours ago

സ്വര്‍ണപ്പാളി വിവാദം പോറ്റിയടക്കമുള്ള ചിലരുടെ ഗൂഢാലോചന, കുറ്റവാളികള്‍ നിയമത്തിന്റെ കരങ്ങളില്‍ പെടും; മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ശബരിമലയിലെ ക്രമക്കേടില്‍ അന്വേഷണം നടക്കട്ടേയെന്നും കുറ്റവാളികള്‍ നിയമത്തിന്റെ കരങ്ങളില്‍ പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അന്വേഷണം നടത്താനുള്ള…

3 hours ago