കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയിൽ വർധന. പവന് 680 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 53,600 രൂപയായി. ഗ്രാമിന് 85 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 6700 രൂപയായി ഉയർന്നു. മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്.
അക്ഷയതൃതിയയായതിനാൽ ഏഴരക്ക് തന്നെ സ്വര്‍ണവ്യാപാരം ആരംഭിച്ചിരുന്നു. 45 രൂപയുടെ വർധനവോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. പിന്നീട് സ്വര്‍ണവില വീണ്ടും ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു ശതമാനം നേട്ടം അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ഉണ്ടായിരുന്നു.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് 2, 3 തീയതികളിൽ കേരള ഫിലിം പോളിസി കോൺക്ലേവ്…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ നാലാം ക്ലാസ് വിദ്യാർഥിനി കൊല്ലപ്പെട്ടു. നാദിയ…
പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന് (കൊല്ലവർഷം 1200 മിഥുനം 29) നടക്കും. ജൂലൈ…
തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടില്‍ കല്ലിപറമ്പിൽ സുനില്‍ കുമാർ (47)ആണ്…
മലപ്പുറം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.…
ചെന്നൈ: ലഹരിമരുന്നുക്കേസില്‍ നടൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. മുന്‍ എഐഎഡിഎംകെ അംഗത്തെ…