KERALA

കേരളത്തിൽ സ്വർണവില കുത്തനെ ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുതിപ്പ്. ഗ്രാമിന് 110 രൂപ വര്‍ധിച്ച് 11,445 രൂപയിലെത്തി. പവന്‍ വില 91,560 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 90 രൂപയുടെ വര്‍ധനയില്‍ 9,415 രൂപയായി. പവന്‍ വില 75,320 രൂപയും. ഇന്നലെ വലിയ തോതിൽ ഇടിഞ്ഞ വിലയാണ് ഇന്ന് കുതിച്ച് കയറിയിരിക്കുന്നത്.
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 110 രൂപ വര്‍ധിച്ച് 11445 രൂപയായി. 14 കാരറ്റ് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 7335 രൂപയിലെത്തി. അതേസമയം, 9 കാരറ്റ് ഗ്രാമിന് 45 രൂപ വര്‍ധിച്ച് 4730 രൂപയായി. വെള്ളിവില 163 രൂപയാണ്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91,560 രൂപയാണെങ്കിലും പണിക്കൂലിയുൾപ്പെടെ സ്വർണം വാങ്ങാൻ കൂടുതൽ പണം നൽകേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 99,162 രൂപയാകും.
അതേസമയം, ലോക വിപണിയിൽ സ്വർണത്തിന്റെ വില കുറഞ്ഞു.ഡോളർ കരുത്താർജിച്ചതും നിക്ഷേപകർ ഫെഡറൽ ബാങ്ക് വായ്പ പലിശനിരക്കിനായി കാത്തുനിൽക്കുന്നതുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ആഗോളവിപണിയിൽ സ്​പോട്ട് ഗോൾഡിന്റെ വില 0.2 ശതമാനം ഇടിഞ്ഞ് 4,059 ഡോളറിലെത്തി. യു.എസ് ഗോൾഡ്ഫ്യൂച്ചർ നിരക്ക് 0.1ശതമാനം ഇടിഞ്ഞ് 4,061.60 ഡോളറായി.
SUMMARY: Gold prices rose sharply in Kerala
NEWS DESK

Recent Posts

ട്രെയിനില്‍ നിന്ന് അക്രമി തള്ളിയിട്ട ശ്രീക്കുട്ടിക്ക് നഷ്ടപരിഹാരവും ജോലിയും നല്‍കണം; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചതായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ട്രെയിനില്‍ വെച്ച്‌ അതിദാരുണമായ ആക്രമണത്തിനിരയായി ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന…

17 minutes ago

ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ കൊടുങ്ങല്ലൂർ നടുമുറിയിൽ പരേതനായ വേലായുധന്റെ ഭാര്യ ഭാർഗവി (70) ബെംഗളൂരുവിൽ അന്തരിച്ചു. എംഎസ് പാളയ ബെസ്റ്റ് കൗണ്ടിയിലായിരുന്നു…

44 minutes ago

ആംബുലൻസിന് തീപിടിച്ച്‌ ഒരുദിവസം പ്രായമായ കുഞ്ഞും പിതാവും ഡോക്ടറുമടക്കം നാലുപേര്‍ വെന്തുമരിച്ചു

പാലൻപൂർ: ഗുജറാത്തിലെ അഹമ്മദാബാദില്‍ നവജാത ശിശുവുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ച്‌ നാലുപേര്‍ വെന്തുമരിച്ചു. ചൊവ്വാഴ്ച രാത്രി മൊദാസയില്‍ നിന്ന്…

1 hour ago

കോമയില്‍ കഴിയുന്ന ഒമ്പത് വയസുകാരിക്കും കുടുംബത്തിനും ആശ്വാസം; 1.15 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കോഴിക്കോട്: വടകരയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായ ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും ആശ്വാസം. കുട്ടിക്ക് 1.15 കോടി രൂപ…

2 hours ago

കേരളത്തിൽ എസ്.ഐ.ആർ റദ്ദാക്കാൻ സുപ്രീംകോടതിയെ സമീപിച്ച് സി.പി.എം

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് സിപിഎം സുപ്രീംകോടതിയിൽ. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം റദ്ദാക്കണമെന്നാണ്…

3 hours ago

ചാമരാജനഗറില്‍ കാട്ടാന ആക്രമണത്തിൽ വയോധികന്‍ കൊല്ലപ്പെട്ടു

ബെംഗളൂരു: ചാമരാജനഗർ ജില്ലയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബിലിഗിരി രംഗനാഥ സ്വാമി ടൈഗർ റിസർവിന് കീഴിലുള്ള ഗൊംബെഗല്ലു ആദിവാസി…

3 hours ago