LATEST NEWS

വന്ദേഭാരത് യാത്രക്കാർക്ക് സന്തോഷ വാർത്ത; ട്രെയിനെത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെയും ഇനി ടിക്കറ്റെടുക്കാം

പാലക്കാട്: ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള വന്ദേ ഭാരത് എക്സ്പ്രസ്സുകളിൽ, ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പുതിയ സൗകര്യം. ഇതിനായി പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ (പിആർഎസ്) ഇന്ത്യൻ റെയിൽവേ ചില മാറ്റങ്ങൾ വരുത്തി. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്ന് തടസ്സരഹിതമായ കറന്റ് ബുക്കിങ് കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് പുതിയ നീക്കം.

സതേൺ റെയിൽവേ (SR) സോണിന് കീഴിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളിലാണ് ഈ മാറ്റങ്ങൾ നിലവിൽ നടപ്പിലാക്കിയിരിക്കുന്നത്. “ദക്ഷിണ റെയിൽവേയിൽനിന്ന് സർവീസ് ആരംഭിക്കുന്ന എട്ട് വന്ദേ ഭാരത് ട്രെയിനുകളിൽ ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്ന് ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ കറന്റ് റിസർവേഷൻ ചെയ്യാൻ സാധിക്കുമെന്ന്” സോണൽ റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.

പുതിയ നിയമപ്രകാരം, വന്ദേ ഭാരത് ട്രെയിനുകളിലെ ഒഴിവുള്ള സീറ്റുകൾ ഇനി ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്നും കറന്റ് ബുക്കിങ്ങിനായി ലഭ്യമാകും. ഇത് യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരവും ട്രെയിനിലെ സീറ്റുകൾ കൂടുതൽ ഉപയോഗപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

സതേൺ റെയിൽവേ സോണിന് കീഴിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകൾ

▪️ട്രെയിൻ നമ്പർ 20631 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ
▪️ട്രെയിൻ നമ്പർ 20632 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ
▪️ട്രെയിൻ നമ്പർ 20627 ചെന്നൈ എഗ്മോർ-നാഗർകോവിൽ
▪️ട്രെയിൻ നമ്പർ 20628 നാഗർകോവിൽ – ചെന്നൈ എഗ്മോർ
▪️ട്രെയിൻ നമ്പർ 20642 കോയമ്പത്തൂർ-ബെംഗളൂരു കന്റോൺമെന്റ്
▪️ട്രെയിൻ നമ്പർ 20646 മംഗളൂരു സെൻട്രൽ-മഡ്ഗാവ്
▪️ട്രെയിൻ നമ്പർ 20671 മധുര-ബെംഗളൂരു കന്റോൺമെന്റ്
▪️ട്രെയിൻ നമ്പർ 20677 ഡോ. എംജിആർ ചെന്നൈ സെൻട്രൽ-വിജയവാഡ

SUMMARY: Good news for Vande Bharat passengers; now you can buy tickets up to 15 minutes before the train arrives

NEWS DESK

Recent Posts

ബെംഗളൂരുവിലെ ഫ്ലാറ്റിൽ തീപിടിത്തം; ഐ​ടി ജീ​വ​ന​ക്കാ​രി ശ്വാസംമുട്ടി മ​രി​ച്ചു

ബെംഗ​ളൂ​രു: ബെംഗളൂരുവില്‍ ഫ്ലാറ്റിലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഐ​ടി ജീ​വ​ന​ക്കാ​രിയായ യു​വ​തി ശ്വാസംമുട്ടി മ​രി​ച്ചു. ദക്ഷിണകന്നഡ സ്വദേശിനിയായ ശ​ർ​മി​ള(34)​ആ​ണ് മ​രി​ച്ച​ത്. ബെല്ലന്ദൂരിലെ ഐ​ടി…

48 minutes ago

കന്നഡ വിദ്യാർഥികളോട് ഹിന്ദി സംസാരിക്കാൻ നിർബന്ധിച്ചു; മലയാളി ഹോസ്റ്റൽ വാർഡന്‍ അറസ്റ്റിൽ

ബെംഗളൂരു: ക‌ന്നഡ വിദ്യാർഥികളോട് ഹിന്ദി സംസാരിക്കാൻ നിർബന്ധിച്ച സംഭവത്തില്‍ മലയാളി ഹോസ്റ്റൽ വാർഡന്‍ അറസ്റ്റിൽ. ബെന്നാർഘട്ട റോഡിലെ എഎംസി എൻജിനീയറിങ്…

1 hour ago

കണ്ണൂരിലേക്ക് പുതിയ ട്രെയിന്‍ അനുവദിക്കണം: കെകെടിഎഫ്

ബെംഗളൂരു: മലബാർ മേഖലയിലേക്ക് പുതിയ ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക-കേരള ട്രാവലേഴ്‌സ് ഫോറം (കെകെടിഎഫ്). ഒരു പ്രതിദിന ട്രെയിന്‍ അനുവദിക്കണമെന്നാണ്…

1 hour ago

നന്മ ബെംഗളൂരു കേരളസമാജം ഭാരവാഹികൾ

ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം പൊതുയോഗത്തില്‍ സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ഭാരവാഹികള്‍: കെ.ഹരിദാസന്‍ (പ്രസി), പി.വാസുദേവന്‍ (സെക്ര), കെ.പ്രവീണ്‍കുമാര്‍…

2 hours ago

ബെംഗളൂരു മലയാളി ഫോറം പുതുവത്സരാഘോഷം

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സീനിയർ വിങ് സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷ പരിപാടികള്‍ എസ്ജി പാളയ മരിയ ഭവനിൽ നടന്നു. കോർപ്പറേഷൻ…

2 hours ago

പ്രതികളുമായി പോയ പോലിസ് ജീപ്പിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; 5 പേർക്ക് പരുക്ക്

അടൂർ: പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസ് പോലിസ് ജീപ്പിലിടിച്ച് അഞ്ചുപേർക്ക് പരുക്ക്. മൂന്ന് പോലിസുകാർക്കും ജീപ്പിലുണ്ടായിരുന്ന രണ്ട് പ്രതികൾക്കുമാണ് പരുക്കേറ്റത്.…

10 hours ago