LATEST NEWS

വന്ദേഭാരത് യാത്രക്കാർക്ക് സന്തോഷ വാർത്ത; ട്രെയിനെത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെയും ഇനി ടിക്കറ്റെടുക്കാം

പാലക്കാട്: ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള വന്ദേ ഭാരത് എക്സ്പ്രസ്സുകളിൽ, ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പുതിയ സൗകര്യം. ഇതിനായി പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ (പിആർഎസ്) ഇന്ത്യൻ റെയിൽവേ ചില മാറ്റങ്ങൾ വരുത്തി. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്ന് തടസ്സരഹിതമായ കറന്റ് ബുക്കിങ് കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് പുതിയ നീക്കം.

സതേൺ റെയിൽവേ (SR) സോണിന് കീഴിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളിലാണ് ഈ മാറ്റങ്ങൾ നിലവിൽ നടപ്പിലാക്കിയിരിക്കുന്നത്. “ദക്ഷിണ റെയിൽവേയിൽനിന്ന് സർവീസ് ആരംഭിക്കുന്ന എട്ട് വന്ദേ ഭാരത് ട്രെയിനുകളിൽ ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്ന് ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ കറന്റ് റിസർവേഷൻ ചെയ്യാൻ സാധിക്കുമെന്ന്” സോണൽ റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.

പുതിയ നിയമപ്രകാരം, വന്ദേ ഭാരത് ട്രെയിനുകളിലെ ഒഴിവുള്ള സീറ്റുകൾ ഇനി ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്നും കറന്റ് ബുക്കിങ്ങിനായി ലഭ്യമാകും. ഇത് യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരവും ട്രെയിനിലെ സീറ്റുകൾ കൂടുതൽ ഉപയോഗപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

സതേൺ റെയിൽവേ സോണിന് കീഴിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകൾ

▪️ട്രെയിൻ നമ്പർ 20631 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ
▪️ട്രെയിൻ നമ്പർ 20632 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ
▪️ട്രെയിൻ നമ്പർ 20627 ചെന്നൈ എഗ്മോർ-നാഗർകോവിൽ
▪️ട്രെയിൻ നമ്പർ 20628 നാഗർകോവിൽ – ചെന്നൈ എഗ്മോർ
▪️ട്രെയിൻ നമ്പർ 20642 കോയമ്പത്തൂർ-ബെംഗളൂരു കന്റോൺമെന്റ്
▪️ട്രെയിൻ നമ്പർ 20646 മംഗളൂരു സെൻട്രൽ-മഡ്ഗാവ്
▪️ട്രെയിൻ നമ്പർ 20671 മധുര-ബെംഗളൂരു കന്റോൺമെന്റ്
▪️ട്രെയിൻ നമ്പർ 20677 ഡോ. എംജിആർ ചെന്നൈ സെൻട്രൽ-വിജയവാഡ

SUMMARY: Good news for Vande Bharat passengers; now you can buy tickets up to 15 minutes before the train arrives

NEWS DESK

Recent Posts

നിയന്ത്രണംവിട്ട ലോറി കാറിലും ബൈക്കിലും ബസ്സിലുമിടിച്ച് നാലുപേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണംവിട്ട ചരക്കുലോറി ബസ്, കാർ, 5 ബൈക്കുകൾ എന്നിവയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 25 പേർക്കു…

11 minutes ago

ഇന്നും ചൂട് കൂടും, 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…

1 hour ago

വിരുദുനഗർ പടക്കശാല സ്‌ഫോടനം; മരണസംഖ്യ 24 ആയി, നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല

ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ…

2 hours ago

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…

2 hours ago

ബെംഗളൂരുവിൽ താമസസ്ഥലത്ത് ആക്രമിച്ച് കവർച്ച; 2 മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം മലയാളി വിദ്യാർഥികളെ ആക്രമിച്ചു‌ കവർച്ച നടത്തി. കൊണനകുണ്ടയിൽ വെള്ളിയാഴ്ച അർധരാത്രിയിലാണ്…

2 hours ago

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ചരക്കുകപ്പൽ പിടിച്ചെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ…

3 hours ago