LATEST NEWS

ആശ്വാസ വാര്‍ത്ത; ഹോര്‍മുസ് പൂര്‍ണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി അവസാനിക്കുന്നതു വരെയാണ് കടലിടുക്ക് തുറന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാറിന്റെ ശേഷിക്കുന്ന സമയം വരെ എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി ഹോര്‍മുസ് പൂര്‍ണമായി തുറന്നിടുകയാണെന്നാണ് ഇറാന്റെ സുപ്രധാന പ്രഖ്യാപനം.

ലബനാനും ഇസ്രയേലും തമ്മിലുള്ള 10 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ നിര്‍ണായക നടപടി.

ഹോര്‍മുസ് കടലിടുക്ക് പൂർണമായും തുറന്നതായും കപ്പലുകൾക്ക് കടന്നുപോകാൻ തയാറാണെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഇറാന് നന്ദി പറയുകയും ചെയ്തു.

SUMMARY: Good news: Iran fully opens Hormuz, Trump thanks

NEWS DESK

Recent Posts

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…

11 minutes ago

കർണാടകയിലെ യാദ്ഗിറില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…

1 hour ago

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

2 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

3 hours ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

3 hours ago

പാലക്കാട്ട് രണ്ടുപേര്‍ മുങ്ങിമരിച്ചു

പാലക്കാട്‌: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…

4 hours ago