Categories: KERALATOP NEWS

ആശ്വാസ വാർത്ത; അറബിക്കടലിൽ 26 ഡിഗ്രി ചരിഞ്ഞിരിക്കുന്ന എംഎസ്‌സി എൽസ 3 അപകടനില തരണംചെയ്തു

കൊച്ചി : കേരള തീരത്തു നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലിൽ 26 ഡിഗ്രി ചരിഞ്ഞിരിക്കുന്ന എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പൽ അപകടനില തരണം ചെയ്തു. കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതരാണ്. 21പേരെ ശനിയാഴ്ച രാത്രി നാവികസേനാ കപ്പലിലേക്ക് മാറ്റിയിരുന്നു. ചരക്ക് കപ്പലിന്‍റെ സ്ഥിതി നിരീക്ഷിക്കാന്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കപ്പലില്‍ തന്നെ തുടരുകയാണ്. 20 ഫിലിപ്പെെൻ സ്വദേശികൾ, രണ്ട് ഉക്രെെൻ സ്വദേശികൾ, ജോർജിയയിൽ നിന്നും ഒരാൾ എന്നിങ്ങനെ 24 പേരാണ് കപ്പലിലുണ്ടായിരുന്നത്. റഷ്യൻ സ്വദേശിയാണ് കപ്പലിന്റെ ക്യാപ്റ്റൻ.

കൊച്ചിയിൽ 70കിലോമീറ്റർ അകലെ കണ്ടെയ്നറുകളുമായി പോയ ലൈബീരിയന്‍ ഫ്‌ളാഗുള്ള എംഎസ്സി എല്‍സ3 എന്ന കാര്‍ഗോ ഷിപ്പാണ് ശനിയാഴ്ച അപകടത്തില്‍പ്പെട്ടത്. കപ്പൽ ചരിഞ്ഞപ്പോൾ തന്നെ കണ്ടെയ്നറുകൾ അറബിക്കടലിലേക്കു വീഴുകയായിരുന്നു. കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ നിറച്ചതിനാൽ അതീവ ജാഗ്രതയിലാണ് കൊച്ചിയും, തൃശ്ശൂരും, ആലപ്പുഴയും അടക്കമുള്ള തീരമേഖല. തീരത്ത് അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ തൊടരുതെന്നും 112 ലേക്ക് വിളിച്ച് ഉടന്‍ വിവരമറിയക്കണമെന്നുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം.

184 മീറ്റർ നീളവും 26 മീറ്റർ വീതിയുമാണ് കപ്പലിനുള്ളത്. ഗ്രോസ് ടണേജ് ഭാരം 16,799 ടണ്ണും ഡെഡ് വെയിറ്റ് ടണേജ് ഭാരം 22,994 ടണും ആണ്. 1997ലാണ് എംഎസ്‌സി എൽസ 3 കമ്മീഷൻ ചെയ്തത്. ശരാശരി 6.7 നോട്‌സ് വേഗതയിൽ സഞ്ചരിക്കാവുന്ന കപ്പലിന്റെ പരമാവധി വേഗം 13.1 നോട്‌സ് ആണ്. തൂത്തുക്കുടിയിൽ നിന്ന് മെയ് 18ന് വൈകിട്ട് പുറപ്പെട്ട കപ്പൽ വിഴിഞ്ഞത്തും എത്തിയിരുന്നു.

<BR>
TAGS : CARGO SHIP | SHIP ACCIDENT
SUMMARY : Good news: MSC Elsa 3, which was listed 26 degrees in the Arabian Sea, has overcome the danger.

Savre Digital

Recent Posts

തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…

31 minutes ago

മെമ്മറി കാര്‍ഡ് വിവാദം; ഡിജിപിക്ക് പരാതി നല്‍കി കുക്കു പരമേശ്വരൻ

തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…

1 hour ago

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; കുടുങ്ങിയ 28 മലയാളികളെയും എയര്‍ലിഫ്‌റ്റ് ചെയ്‌തു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…

2 hours ago

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…

3 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

4 hours ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

4 hours ago