ബെംഗളൂരു: ചരക്ക് വാഹനം ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കൊമ്മഘട്ടയ്ക്ക് സമീപം മൈസൂരു റോഡിലേക്ക് പോകുകയായിരുന്ന ചരക്ക് വാഹനം നൈസ് റോഡ് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ചരക്ക് വാഹനത്തിന്റെ ഡ്രൈവറും തമിഴ്‌നാട് സ്വദേശിയുമായ ഹരിഹരൻ (27) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ടിപ്പർ ലോറിയുടെ ഡ്രൈവറുടെ അമിതവേഗതയാണ് അപകടത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം ലോറി ഡ്രൈവർ വികാസ് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ഹരിഹരൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തിൽ കെംഗേരി ട്രാഫിക് പോലീസ് കേസെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: Goods truck driver killed after colliding with lorry in Bengaluru
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിരീകരിച്ച നിപ കേസുകളിൽ ആകെ 609 പേർ സമ്പർക്ക പട്ടികയിലെന്ന് ആരോഗ്യവകുപ്പ്. പാലക്കാട് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ…
പത്തനംതിട്ട: പന്തളത്ത് വളർത്തു പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റതിനെത്തുടർന്നുള്ള വാക്‌സിനേഷന് ശേഷം അസ്വസ്‌ഥതയനുഭവപ്പെട്ട പതിനൊന്നുകാരി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ മരണകാരണം…
ന്യൂഡൽഹി: രാജ്യത്തെ ബോയിങ് വിമാനങ്ങളുടെ ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ പരിശോധിക്കാൻ വിമാനക്കമ്പനികൾക്ക് ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സ്ഥാപക പ്രസിഡന്റ് എം എ കരീമിന്റെ നിര്യാണത്തോടനുബന്ധിച്ച് സമാജം ഹാളിൽ അനുസ്മരണ യോഗം…
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പിആർകെ കൾച്ചറൽ ഫോറം കർണാടകയുടെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള കർണാടക വിഭൂഷൻ പുരസ്കാരം ബാംഗ്ലൂർ മുത്തപ്പൻ…
ബെംഗളൂരു: ബെളഗാവിയിൽ സ്കൂളിലെ ടാങ്കിൽ നിന്ന് വിഷം കലർന്ന ജലം കുടിച്ച് 12 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാവദത്തിയിലെ ഹുലിഗട്ടി…