ബെംഗളൂരു: ഗൂഗിളിന്റെ ഏറ്റവും വലിയ ക്യാമ്പസായ അനന്ത ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു. അനന്ത ക്യാമ്പസ് ലോകത്തെതന്നെ തങ്ങളുടെ വലിയ ഓഫീസുകളിൽ ഒന്നാണെന്ന് ഗൂഗിൾ ബ്ലോഗിൽ വ്യക്തമാക്കി. മഹാദേവപുരയിലാണ് പുതിയ ക്യാമ്പസ് തുറന്നത്.
5000ത്തിലധികം ജീവനക്കാർക്ക് തൊഴിൽ നൽകുന്നത് പുതിയ ക്യാമ്പസ് 16 ലക്ഷം സ്ക്വയർഫീറ്റിലാണ് തുറന്നിട്ടുള്ളത്. ഗൂഗിളിന്റെ ആൻഡ്രോയ്ഡ്, സേർച്ച്, ഗൂഗിൾ പേ, ക്ലൗഡ്, മാപ്സ്, പ്ലേ, ഡീപ്മൈൻഡ് ടീമുകൾ ഇവിടെ പ്രവർത്തിക്കും. പരിധിയില്ലാത്തത് എന്ന് അർഥംവരുന്ന
സംസ്കൃത വാക്കിൽനിന്നാണ് അനന്ത എന്ന് ക്യാമ്പസിനു ഗൂഗിൾ പേരിട്ടിരിക്കുന്നത്. കാഴ്ചപരിമിതർക്കും സഹായകരമായ രീതിയിലാണ് കെട്ടിടത്തിൽ ഫ്ളോറിങ്. ജീവനക്കാർ ഒത്തുചേരുന്ന പ്രധാനസ്ഥലത്തിന് സഭ എന്നാണ് പേരിട്ടിരിക്കുന്നത്.
TAGS: BENGALURU
SUMMARY: Google unveils Ananta, its largest campus in India at Bengaluru
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…