Categories: TECHNOLOGYTOP NEWS

ഗൂഗിൾ പേയിൽ ബിൽ പേയ്‌മെന്റുകൾക്ക് ഇനി അധിക ചാർജ്

യുപിഐയി ഇടപാടുകളില്‍ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോയ ഗൂഗിൾ പേയില്‍ പുതിയ മാറ്റങ്ങൾ വരുന്നു. ബിൽ പേയ്മെന്റുകൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കാനൊരുങ്ങുകയാണ് ഗൂഗിൾ പേ. വൈദ്യുതി ബിൽ, ഗ്യാസ് ബിൽ തുടങ്ങി എല്ലാ പേയ്മെന്റുകൾക്കും ഇനി മുതൽ അധിക ചാർജ് ഈടാക്കും

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പണം അടയ്ക്കുന്ന ഉപയോക്താക്കൾക്കാണ് ഈ നിരക്കുകൾ ബാധകമായി വരുന്നത്. ബില്‍ തുകയുടെ 0.5% മുതല്‍ 1% വരെയാണ് കണ്‍വീനിയന്‍സ് ഫീ ആയി ജിപേ ഈടാക്കുക. യുടിലിറ്റി ബില്‍ പേമെന്റുകള്‍ക്കുള്ള ജിഎസ്ടിയ്ക്ക് പുറമെയാണിത്. പ്രൊസസിങ് ഫീ എന്ന പേരിലായിരിക്കും ഈ അധിക തുക ഈടാക്കുക.

ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് പേയ്‌മെന്റുകൾ പ്രോസസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കുന്നതിനുള്ള ഒരു മാർഗമാണ് കൺവീനിയൻസ് ഫീസെന്നാണ് ഗൂഗിൾ പേ നൽകുന്ന വിശദീകരണം. കൺവീനിയൻസ് ഫീസ് എത്രയെന്ന് പേയ്മെന്റിന്റെ സമയത്ത് വ്യക്തമാക്കുമെന്നും ഗൂഗിൾ പേ അറിയിച്ചു. എന്നാൽ യുപിഐയിൽ ലിങ്ക് ചെയ്ത് ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ടുള്ള ഇടപാടിന് ഫീസൊന്നും നൽകേണ്ടതില്ല.

ഫോണ്‍പേ, പേടിഎം എന്നീ സേവനങ്ങളുടെ പാത പിന്തുടര്‍ന്നാണ് ഗൂഗിള്‍ പേയുടെ ഈ പുതിയ നീക്കം. പേടിഎം ഒരു രൂപ മുതല്‍ 40 രൂപ വരെയാണ് ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ഈടാക്കുന്നത് ഫോണ്‍ പേ ഗൂഗിള്‍ പേയ്ക്ക് സമാനമായ നിരക്കാണ് ഇടാക്കുന്നത്.

2025 ജനുവരിയില്‍ 1698 കോടിയിലേറെ യുപിഐ ഇടപാടുകളാണ് നടന്നത്. ഇതുവഴി 23.48 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടന്നു. 2024 നേക്കാള്‍ ഒരു ശതമാനത്തിന്റെ വര്‍ധനവാണിത്.

<BR>
TAGS : GOOGLE PAY
SUMMARY : Google Pay now charges extra for bill payments

Savre Digital

Recent Posts

ബെംഗളൂരു-മൈസൂരു ഹൈവേയിൽ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് എസ്‌യുവിക്ക് തീപ്പിടിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ബെംഗളൂരു:  ബെംഗളൂരു-മൈസൂരു ഹൈവേയിൽ എസ്‌യുവി പാൽ ടാങ്കറിൽ ഇടിച്ചുകയറി കത്തിനശിച്ചു. യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബെംഗളൂരു സൗത്ത് ജില്ലയിലെ സംഗബസവനദോഡിക്ക്…

5 hours ago

ടിജെഎസ് ജോർജ് അനുസ്മരണയോഗം

ബെംഗളൂരു: കർണാടക യൂണിയൻ ഓഫ് വർക്കിംഗ് ജേര്‍ണലിസ്റ്റ് (കെയൂഡബ്ല്യുജെ) സംസ്കഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന പത്രപ്രവർത്തകരായ ടിജെഎസ് ജോർജ്, എ.എച്ച്…

6 hours ago

30ാമത് ഐഎഫ്എഫ്കെ: ഉദ്‌ഘാടന ചിത്രം ‘പലസ്തീൻ 36’

തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘പലസ്തീൻ 36’ പ്രദർശിപ്പിക്കും. ഈ…

7 hours ago

കാസറഗോഡ് ജില്ലയിലെ 8 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസറഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീകരണ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ട്രോങ് റൂമുകൾ സജ്ജീകരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച കാസറഗോഡ്…

7 hours ago

രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേരെ പോലീസ് പിടികൂടി. ബെംഗളൂരുവിൽ…

7 hours ago

മയക്കുമരുന്ന് കേസ്; സുഡാൻ പൗരനും മലയാളികളും ഉൾപ്പെടെ അഞ്ചുപേർക്ക് കഠിനശിക്ഷ വിധിച്ച് കോടതി

ബെംഗളൂരു: മാരക മയക്കുമരുന്നായ മെഥാംഫെറ്റാമൈൻ കൈവശം വെച്ചതിനും കടത്തിയതിനും വിദേശ പൗരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് മംഗളൂരു കോടതി കഠിനതടവും…

8 hours ago