ബെംഗളൂരുവിലെ 205 തടാകങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏല്പിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ 205 തടാകങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏല്പിക്കും. ഇതിനായി പ്രത്യേക നയം രൂപീകരിച്ചതായി സംസ്ഥാന സർക്കാർ കർണാടക ഹൈക്കോടതിയെ അറിയിച്ചു. തടാകങ്ങളുടെ സംരക്ഷണവും നവീകരണ ചുമതലയും സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. നഗരത്തിലെ വിവിധ തടാകങ്ങളുടെ കൈയേറ്റം സംബന്ധിച്ചും കനാലുകളിൽനിന്നുള്ള മലിനജലം തടാകത്തിലെത്തുന്നത് സംബന്ധിച്ചുമുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതോടെയാണ് വിഷയത്തിൽ സർക്കാർ വ്യക്തത വരുത്തിയിരിക്കുന്നത്.

തടാക നവീകരണം സംബന്ധിച്ച കോടതിയുടെ വിശദീകരണത്തിന് മറുപടിയായിട്ടാണ് ബിബിഎംപി പരിധിയിലുള്ള 205 തടാകങ്ങളുടെ ചുമതല സ്വകാര്യ ഏജൻസിക്ക് കൈമാറാൻ നയം രൂപീകരിച്ചതായി സർക്കാർ അറിയിച്ചത്. നയത്തോട് പ്രതികരിക്കാൻ കുറച്ച് സമയം ആവശ്യമാണെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ന കോത്താരി പറഞ്ഞു. തടാകങ്ങളുടെ കാര്യത്തിൽ വളരെ ജാഗ്രതയോടെ പ്രവർത്തിക്കുന്ന റെസിഡന്റ്സ് ഗ്രൂപ്പുകളുണ്ട്. അതിനാൽ ബെംഗളൂരുവിലെ 205 തടാകങ്ങളും വിട്ടുകൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു. ജൂലൈ 31ന് ഹർജി വീണ്ടും പരിഗണിക്കും.

TAGS: BENGALURU UPDATES | LAKES
SUMMARY: Government to approach private agencies on lake maintenance

Savre Digital

Recent Posts

എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്

ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…

30 minutes ago

സ്വയം പ്രഖ്യാപിത ആള്‍ദൈവം 16 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…

1 hour ago

ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…

2 hours ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച്‌ പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…

3 hours ago

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…

4 hours ago

38 ദിവസത്തിന് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി; വിവാദങ്ങള്‍ക്ക് ശേഷം വീണ്ടും സജീവമാകുന്നു

പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…

5 hours ago