LATEST NEWS

കെഎസ്‌ആര്‍ടിസിക്ക് വീണ്ടും സര്‍ക്കാര്‍ സഹായം; അനുവദിച്ചത് 93.72 കോടി രൂപ

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.പെൻഷൻ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്. ഈ വർഷം ഇതിനകം 1,201.56 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി നല്‍കിയത്.

പെൻഷൻ വിതരണത്തിന് 731.56 കോടി രൂപയും പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് ലഭിച്ചത്. ഈ വർഷം ബഡ്ജറ്റില്‍ കോർപ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ബഡ്ജറ്റ് വകയിരുത്തലിനുപുറമെ 301.56 കോടി രൂപകൂടി ഇതിനകം കെഎസ്‌ആർടിസിക്ക് ലഭ്യമായി. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 8,027.72 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി ഇതുവരെ ലഭിച്ചത്.

ഒന്നാം പിണറായി സർക്കാരിന്റെ 5,002 കോടി രൂപ ലഭിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകള്‍ ചേർന്ന് ആകെ 13,029.72 കോടി രൂപയാണ് കോർപ്പറേഷന് സഹായമായി നല്‍കിയത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ അഞ്ചുവർഷത്തില്‍ നല്‍കിയതാകട്ടേ 1,467 കോടി രൂപയും. അതേസമയം, പുതുവർഷ സമ്മാനമായി മൂന്നാറിന് ലഭിച്ച കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ റോയല്‍ വ്യൂ ഡബിള്‍ഡക്കർ ബസ് സർവീസ് ആരംഭിച്ചു.

മൂന്നാർ ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ എ രാജ എംഎല്‍എയാണ് ഉദ്ഘാടനം നിർവഹിച്ചത്. കെഎസ്‌ആർടിസി എംഡി പി എസ് പ്രമോജ് ശങ്കർ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് മൂന്നാറില്‍ ആദ്യത്തെ റോയല്‍ വ്യൂ ഡബിള്‍ഡക്കർ ബസ് സർവീസ് തുടങ്ങിയത്. 1.25 കോടിയിലധികം വരുമാനമാണ് ഇതിലൂടെ കെഎസ്‌ആർടിസിക്ക് ലഭിച്ചത്.

SUMMARY: Government assistance to KSRTC again; Rs 93.72 crore allocated

NEWS BUREAU

Recent Posts

റഷ്യൻ എണ്ണ ടാങ്കർ യു.എസ് റാഞ്ചി

വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…

51 minutes ago

സർഗ്ഗധാര കഥയരങ്ങ് 25ന്

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…

1 hour ago

ഐഎസ് ബന്ധമെന്ന് സംശയം; മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം…

2 hours ago

മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം

തിരുവനന്തപുരം: റോഡുവക്കിലെ ഉണങ്ങിനിന്ന മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. വ്യാഴം രാത്രി…

2 hours ago

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

പുനെ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ 84) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു. പൂ​നെ​യി​ലെ പ്ര​യാ​ഗ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.…

2 hours ago

കലാവേദി പുതുവർഷാഘോഷം 11ന്

ബെംഗളൂരു: കലാവേദിയുടെ പുതുവർഷാഘോഷം 11ന് വൈകിട്ട് 6.30 മുതല്‍ ഓൾഡ് എയർപോർട്ട് റോഡിലെ ഹോട്ടൽ റോയൽ ഓർക്കിഡിൽ നടക്കും. ഫാ.ഷിന്റോ…

2 hours ago