ബെംഗളൂരു: വ്യാജവാർത്തകളും സമൂഹമാധ്യങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണവും തടയാൻ നിർമിതബുദ്ധി (എ.ഐ.) ഉപയോഗപ്പെടുത്താൻ കർണാടക സർക്കാർ. ഇതിനായി പ്രത്യേക സോഫ്റ്റ്വേർ വികസി പ്പിക്കാനാണ് പദ്ധതി. 67.2 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ, പോർട്ടലുകൾ തുടങ്ങിയവയിലൂടെയുള്ള വ്യാജപ്രചാരണങ്ങൾ തടയാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആഭ്യന്തരവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവില്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾ തടയാനുള്ള സംവിധാനങ്ങൾ വേണ്ടത്ര ഫലപ്രദമല്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ‘സോഷ്യൽ മീഡിയ അനലിറ്റിക്സ് സൊല്യൂഷൻസ്’ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ തീരുമാനിച്ചതെന്ന് നിയമമന്ത്രി എച്ച്.കെ.പാട്ടീൽ പറഞ്ഞു.
ഡിജിറ്റൽ ഉള്ളടക്കങ്ങൾ വിശകലനം ചെയ്യുന്നതിനു പുറമേ തീവ്രവാദം, വിദ്വേഷപ്രസംഗങ്ങൾ, വ്യാജവിവരങ്ങൾ, വർഗീയ കലാപത്തിന് ആഹ്വാനം ചെയ്യൽ, ക്രമസമാധാനനില തകർക്കും വിധമുള്ള പോസ്റ്റുകൾ തുടങ്ങിയവ കണ്ടത്താൻ ഈ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
SUMMARY: Government launches AI software to combat fake news
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം .പ്രധാനമന്ത്രി നരേന്ദ്ര…
ബെംഗളൂരു: ബെളഗാവിയില്‍ യുവതി ദുരഭിമാനക്കൊലക്കിരയായ സംഭവത്തിൽ കുടുംബാംഗങ്ങളായ മൂന്ന് പേര് അറസ്റ്റില്‍. റായബാഗ് താലൂക്കിലെ ഹനബരട്ടി സ്വദേശിനി സത്യവ്വ ഹീലാവി…
ന്യൂഡൽഹി: ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾക്കുനേരെ ഹോർമുസിൽ വെച്ച് വെടിയുതിർത്ത് ഇറാൻ നാവികസേന. ഇറാഖിൽ നിന്നുള്ള രണ്ട് ദശലക്ഷം ബാരൽ…
ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ…
തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന…
ബെംഗളൂരു: ഹാസൻ ജുട്ടനഹള്ളി ഗ്രാമത്തിലെ ഇഞ്ചിത്തോട്ടത്തിൽ അടിമവേലയ്ക്ക് നിർബന്ധിക്കപ്പെട്ട മലയാളികളുൾപ്പെടെ 18 തൊഴിലാളികളെ കർണാടക പോലീസും ജില്ലാ ഭരണകൂടവും ചേർന്ന്…