തിരുവനന്തപുരം: സംസ്ഥാനത്തെ സംരംഭങ്ങൾക്ക് വൻ ഇളവുകൾ നൽകാനുള്ള നീക്കവുമായി സർക്കാർ. കാറ്റഗറി ഒന്നിൽ വരുന്ന സംരംഭങ്ങൾക്ക് ലൈസൻസ് വേണ്ട. പകരം തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള രജിസ്ട്രേഷൻ മാത്രം മതിയാകും. കൊച്ചിയില്‍ നാളെ ആരംഭിക്കുന്ന നിക്ഷേപക സംഗമത്തിന്റെ ഭാഗമായാണ് വ്യവസായ സംരംഭകര്‍ക്ക് ഇളവുകള്‍ അനുവദിച്ചത്.
വ്യവസായങ്ങളെ സഹായിക്കുന്ന തീരുമാനമാണ് തദ്ദേശ വകുപ്പിന്റേതെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. സംരംഭങ്ങൾ തുടങ്ങുന്നതിന് നിയമങ്ങളിലും ചട്ടങ്ങളിലും കാലോചിതമായ മാറ്റം വരുത്താൻ ആലോചിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഏത് സംരംഭത്തിനും പഞ്ചായത്തുകളിൽ നിന്ന് ലൈസൻസ് ലഭിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരാനാണ് തദ്ദേശ വകുപ്പിന്റെ ആലോചന. സംരംഭങ്ങളെ രണ്ടായി തരം തിരിക്കും. തദ്ദേശ വകുപ്പുകളിൽ നിന്ന് സംരംഭങ്ങൾക്ക് ലൈസൻസിന് പകരം രജിസ്ട്രേഷൻ മാത്രം മതിയെന്ന തീരുമാനത്തിലേക്കാണ് സർക്കാർ കടക്കുന്നത്. ലൈസൻസ് ലഭിക്കുന്നതിലെ നൂലാമാലകൾ ഒഴിവാക്കാനാണ് പരിഷ്കാരം. ഇതിലൂടെ നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളിൽ നിന്ന് ലൈസൻസ് ലഭിക്കും.
കാറ്റഗറി ഒന്നിൽ വരുന്നത് ഉത്പാദന യൂണിറ്റുകളാണ്. പൊലൂഷൻ കൺട്രോൾ ബോർഡിൻറെ വൈറ്റ് – ഗ്രീൻ എന്നിവയിലുള്ള യൂണിറ്റുകൾക്ക് പഞ്ചായത്തിൻറെ രജിസ്ട്രേഷൻ വേണം. റെഡ് -ഓറഞ്ച് വിഭാഗത്തിലുള്ള യൂണിറ്റുകൾ ലൈസൻസ് എടുക്കണം. ഇത് ഏകജാലക സംവിധാനത്തിലൂടെ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് എടുക്കാൻ കഴിയും. ഇത് തടയാൻ പഞ്ചായത്തിന് കഴിയില്ല. ഇതും പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി വരും.
<BR>
TAGS : MB RAJESH MINISTER | KERALA GOVERNMENT
SUMMARY : Government offers big concessions to industrial enterprises; No need for license from Panchayat. Instead, only registration is required
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരിച്ചറിയാനായി രഞ്ജിതയുടെ…
മലപ്പുറം: സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശി അജയ് കുമാര്‍ (23)…
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 11,000 ത്തിലധികം ഭൂരിപക്ഷം നേടിയാണ് വിജയക്കൊടി പാറിച്ചത്. യുഡിഎഫിന്റെ വിജയ…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്.…
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് വിജയം. 10,792 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില…