LATEST NEWS

സഞ്ചാരികള്‍ക്ക് സ്വാഗതം… കുടകില്‍ 23 സഞ്ചാരകേന്ദ്രങ്ങള്‍ കൂടി വികസിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

ബെംഗളൂരു: എന്നും മലയാളികളുടെ ഇഷ്ട വിനോദ കേന്ദ്രമായ കുടകില്‍ ഇനി കാഴ്ചകളേറും. ജില്ലയില്‍ പുതുതായി 23 സഞ്ചാരകേന്ദ്രങ്ങള്‍ കൂടി വികസിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. വര്‍ഷം കൂടുംതോറും ജില്ലയില്‍ സഞ്ചാരികളുടെ ഒഴുക്ക് കൂടുന്നതിനാലാണ് അധിക വരുമാനം ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ നീക്കം.

കൂടുതല്‍ മനോഹാരിതമായ സ്ഥലങ്ങള്‍ കണ്ടെത്തി ഇതിനായുള്ള ‘ടൂറിസം മാപ്പിങ്ങ്’ തുടങ്ങിയിരിക്കുകയാണെന്ന് കുടക് ഡെപ്യൂട്ടി കമ്മീഷണര്‍ വെങ്കട്ട് രാജ അറിയിച്ചു.
പുതിയ കേന്ദ്രങ്ങള്‍ക്കായി ടൂറിസം വകുപ്പ് 2.81 കോടിയുടെ 14 പദ്ധതികള്‍ ആരംഭിച്ചു. കൊടവ ഹെറിറ്റേജ് സെന്റര്‍ വികസനത്തിനായി അഞ്ച് കോടിയുടെ പദ്ധതി സമര്‍പ്പിച്ചതായും ഡിസി അറിയിച്ചു.

ഇര്‍പ്പു വെള്ളച്ചാട്ടം, മാലെ തിരികെ ഈശ്വര ക്ഷേത്രം, പെരുമ്പാടി തടാകം, ബാരാപോള്‍ സ്പോട്ട്, റിവര്‍ റാഫ്റ്റിംഗ് എന്നിവടങ്ങളില്‍ 25 ലക്ഷം രൂപ വീതമുള്ള സൗന്ദര്യരവത്കരണവും നടക്കും. പൊന്നമ്പേട്ട് താലൂക്കിലെ ഗൗരി തടാകം, ഹൊന്നമ്മ തടാകം എന്നിവിടങ്ങള്‍ കൂടുതല്‍ സഞ്ചാര സൗഹൃദമാക്കും. മല്ലള്ളി വെള്ളച്ചാട്ടത്തിനടുത്തുള്ള ഒരു റോപ്പ്വേയ്ക്കുള്ള സര്‍വേ പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു.

കേരളത്തിലേക്കുള്ള കണ്ണൂര്‍ മാക്കൂട്ടം ചുരം -കുട്ടുപുഴ, വയനാടിലേക്കുള്ള കുട്ട -തോല്‍പ്പെട്ടി അന്തസ്സംസ്ഥാന പാതകളുടെ നവകീരണം പൂര്‍ത്തിയാകുന്നത് കുടകിലേക്കുള്ള സഞ്ചാരികള്‍ക്കുള്ള സൗകര്യം വര്‍ദ്ധിപ്പിക്കും.
ദുബാരെ ആന ക്യാമ്പ്, രാജാസ് സീറ്റ്, കാവേരി നിസര്‍ഗധാമ, ബൈലക്കുപ്പെ ഗോള്‍ഡന്‍ ടെമ്പിള്‍, മടിക്കേരിയിലെ കുടക് കോട്ട, അബി ഫാള്‍സ്, കൊപ്പാടി കുന്നുകള്‍, ഭാഗമണ്ഡല, തലക്കാവേരി എന്നിവിടങ്ങളാണ് സഞ്ചാരികളുടെ കുടകിലെ ആകര്‍ഷണ കേന്ദ്രങ്ങള്‍.
SUMMARY: Government plans to develop 23 more tourist destinations in Kodagu

WEB DESK

Recent Posts

ദുബൈയിൽ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച പൈലറ്റിനെ തിരിച്ചറിഞ്ഞു; വിങ് കമാൻഡർ നമാംശ് സ്യാൽ, ഹിമാചൽപ്രദേശ് സ്വദേശി

ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ്…

1 hour ago

തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യ വിജയം; കണ്ണൂരിൽ നാലിടത്ത് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും…

2 hours ago

എസ്.ഐ.ആര്‍ ജോലിഭാരം; വീണ്ടും ബിഎൽഒ ആത്മഹത്യ, ഗുജറാത്തില്‍ അധ്യാപകൻ ജീവനൊടുക്കി

ന്യൂഡല്‍ഹി: എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ…

2 hours ago

മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം 23ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം നവംബർ 23ന് ബെംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ നടക്കും. പഠനോത്സവത്തില്‍ ചാപ്റ്റർ ഭാരവാഹികള്‍,…

3 hours ago

സൗജന്യ മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസും ലുഷ്ഷി കെയർ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടുമണിമുതൽ…

3 hours ago

പാലത്തിൽ അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: മാവേലിക്കര-ചെങ്ങന്നൂർ സെക്ഷനിലെ റെയിൽവേ പാലത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ…

3 hours ago