TOP NEWS

ആൾക്കൂട്ട ദുരന്തം തടയാന്‍ ബിൽ തയ്യാറാക്കി സർക്കാർ

ബെംഗളൂരു :11 പേരുടെ ജീവന്‍ നഷ്ടമായ ചിന്നസ്വാമി സ്റ്റേഡിയത്തിനുമുൻപിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ട ദുരന്ത ബില്ലിന് രൂപം നൽകി കർണാടക സർക്കാർ. കർണാടക ക്രൗഡ് കൺട്രോൾ (മാനേജിങ് ക്രൗഡ് അറ്റ് ഇവന്റ്‌സ് ആൻഡ് വെന്യൂസ് ഓഫ് മാസ് ഗാതറിങ്)ബിൽ, 2025 എന്നപേരിൽ തയ്യാറാക്കിയ ബിൽ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ ചര്‍ച്ച ചെയ്തു.

ആൾക്കൂട്ടങ്ങൾക്കിടയിൽ അപകടങ്ങളോ ദുരന്തങ്ങളോ ഉണ്ടായാൽ പരിപാടി നടത്തുന്നവർക്ക് എതിരെ (ഇവന്റ് മാനേജേഴ്‌സ്) മൂന്നുവർഷംവരെ തടവുശിക്ഷയും അഞ്ചുലക്ഷംരൂപവരെ പിഴയും ഉറപ്പാക്കുന്ന നിയമമാണിത്. തിക്കിലും തിരക്കിലും പെടുന്നവർക്ക് ഇവർ നഷ്ടപരിഹാരം നൽകുകയും വേണം. അല്ലെങ്കിൽ അവരുടെ സ്വത്തുക്കളിൽനിന്ന് സർക്കാർ പണമീടാക്കി ദുരന്തത്തിൽപ്പെട്ടവർക്ക് നൽകണം. അടുത്ത മന്ത്രിസഭായോഗത്തിൽ ബിൽ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന്  നിയമ-പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു.

SUMMARY: Government prepares bill to prevent crowd disasters

NEWS DESK

Recent Posts

മലയാളീ പ്രീമിയർ ലീഗിന് തുടക്കമായി

ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…

8 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുൻ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…

8 hours ago

തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ സ്ത്രീ മരിച്ചു

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്​ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്​.…

9 hours ago

കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ഞായറാഴ്ച

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…

9 hours ago

ജെഎൻയു തിരഞ്ഞെടുപ്പ്; മുഴുവൻ സീറ്റുകളിലും ഇടതു സഖ്യത്തിന് ജയം

ന്യൂഡൽ‌​ഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്‌…

10 hours ago

ബിഹാറില്‍ ഒന്നാംഘട്ട വിധിയെഴുത്ത് പൂര്‍ത്തിയായി; പോളിങ് 60.28%

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…

10 hours ago