Categories: KERALATOP NEWS

ആശ വര്‍ക്കര്‍മാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം; നാളെ മുതല്‍ നിരാഹാര സമരം

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ഓണറേറിയം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഒരാവശ്യവും അംഗീകരിക്കാൻ സർക്കാര്‍ തയാറായില്ലെന്ന് ചര്‍ച്ചയ്‌ക്ക് ശേഷം കേരള ആശ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ (കെഎഎച്ച്‌ഡബ്ല്യുഎ) സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു.

മുൻനിശ്ചയിച്ചപ്രകാരം വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം തുടങ്ങുമെന്നും ആശാ വര്‍ക്കർമാർ അറിയിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്‌എം) കേരള ഘടകത്തിന്റെ ഓഫീസിലാണ് ചര്‍ച്ച നടന്നത്. ഞങ്ങള്‍ ഉന്നയിച്ച ഒരാവശ്യവും എൻ എച്ച്‌ എം സ്റ്റേറ്റ് കോർഡിനേറ്റർ കേട്ടതുപോലുമെന്നും ചർച്ചയില്‍ പങ്കെടുത്ത ആശമാർ പറഞ്ഞു. സമരം തുടങ്ങി 38-ാം ദിവസം പിന്നിടുമ്പോഴാണ് ചര്‍ച്ചയ്‌ക്ക് വിളിക്കുന്നത്. നിരാഹാരമടക്കമുള്ള സമരങ്ങളിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടത്.

സമരത്തില്‍ നിന്ന് പിന്നോട്ടുപോകണമെന്നാണ് എൻഎച്ച്‌എം മിഷൻ സ്‌റ്റേറ്റ് കോർഡിനേറ്റർ ആവശ്യപ്പെട്ടതെന്ന് സമരസമിതി നേതാവ് എസ് മിനി അറിയിച്ചു. ആരോഗ്യമന്ത്രിയുമായി ചർച്ചയ്‌ക്ക് അവസരമുണ്ടാക്കാം എന്നാണ് പറഞ്ഞത്. ഓണറേറിയം മാനദണ്ഡം മാത്രമാണ് സംസാരിച്ചതെന്നും അവർ പറഞ്ഞു.

TAGS : LATEST NEWS
SUMMARY : Government talks with ASHA workers fail; hunger strike to begin tomorrow

Savre Digital

Recent Posts

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള ഇന്ന് ഹൈക്കോടതി ജഡ്ജി കാണും

കൊച്ചി: സെൻസർ ബോർഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഹൈക്കോടതി ജഡ്ജി…

41 minutes ago

ബിഹാറിൽ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ബിഹാറിലെ ബിജെപി നേതാവും പ്രമുഖ വ്യവസായിയുമായ ഗോപാല്‍ ഗംഗെ വെടിയേറ്റ് മരിച്ചു. പാട്‌നയിലെ വീടിനു മുന്നില്‍ ഇന്നലെ രാത്രി…

52 minutes ago

ഫന്റാസ്റ്റിക് ഫോർ താരം ജൂലിയൻ മക്മഹോൻ അന്തരിച്ചു

ഫ്‌ളോറിഡ: പ്രശസ്ത ഓസ്‌ട്രേലിയന്‍- അമേരിക്കന്‍ നടന്‍ ജൂലിയന്‍ മക്മഹോന്‍ (56) അന്തരിച്ചു. ഏറെക്കാലമായി അര്‍ബുദബാധിതനായിരുന്നു. ബുധനാഴ്ചയായിരുന്നു മരണം. ഫന്റാസ്റ്റിക് ഫോര്‍,…

2 hours ago

കന്നഡ ഭാഷയെക്കുറിച്ച് പ്രതികരിക്കുന്നതിനു കമൽഹാസനു വിലക്കേർപ്പെടുത്തി കോടതി

ബെംഗളൂരു: കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് പ്രതികരണങ്ങൾ നടത്തുന്നതിന് നടൻ കമൽഹാസന് അഡിഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി വിലക്കേർപെടുത്തി.…

3 hours ago

ടെക്‌സസില്‍ മിന്നല്‍ പ്രളയം: 13 മരണം, 20 പെണ്‍കുട്ടികളെ കാണാതായി

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നൽ പ്രളയത്തിൽ 13 പേർ മരിച്ചു. 20 കുട്ടികളെ കാണാതായി. സമ്മര്‍ ക്യാംപിനെത്തിയ പെണ്‍കുട്ടികളെയാണ് കാണാതായത്.…

3 hours ago

നമ്മ മെട്രോ യെലോ ലൈനിൽ സർവീസ് ആരംഭിക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും

ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലെ ആർവി റോഡ് ബൊമ്മന്ദ്ര പാതയിൽ സർവീസ് ആരംഭിക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും.…

3 hours ago