തിരുവനന്തപുരം: അതിദരിദ്രർക്ക് ആരോഗ്യവകുപ്പിന്റെ വാതിൽപ്പടി സേവനങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പ് വരുത്തുന്നതിനായി കർമപദ്ധതി ആവിഷ്‌ക്കരിക്കുകയും മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. ബ്രെയിൻസ്റ്റോമിംഗ് സെഷൻ സംഘടിപ്പിച്ചാണ് അതിദരിദ്രരായ കുടുംബങ്ങൾക്ക് ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി കർമ പദ്ധതി തയ്യാറാക്കിയത്. രക്ത പരിശോധനയും വൈദ്യ സഹായവുമായാണ് ആരോഗ്യ പ്രവർത്തകർ അതിദരിദ്രരുടെ വീടുകളിലെത്തുന്നത്. സെപ്തംബർ 28 മുതൽ ഒക്ടോബർ 28 വരെയാണ് ആരോഗ്യപ്രവർത്തകർ അതിദരിദ്രരുടെ വീടുകളിലെത്തി ആരോഗ്യ പരിശോധന നടത്തുന്നത്. സേവന പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ബ്ലഡ് കൗണ്ട്, ആർബിഎസ്, ബ്ലഡ് യൂറിയ/ സെറം ക്രിയാറ്റിൻ, എസ്ജിഒടി/എസ്ജിപിടി, ലിപിഡ് പ്രൊഫൈൽ, എച്ച്ബിഎസ് തുടങ്ങിയ പരിശോധനകളാണ് നടത്തുന്നത്. വീട്ടിലെ പരിശോധനയ്ക്ക് ശേഷം ആവശ്യമായവർക്ക് തുടർചികിത്സ ഉറപ്പാക്കുന്നു. സ്ഥാപന തലത്തിൽ ഇതിനായി കെയർ കോർഡിനേറ്റർമാരെ ചുമതലപ്പെടുത്തും. ഗർഭിണികളായ സ്ത്രീകളെ പ്രസവത്തിനായി കൊണ്ടുപോകുന്നതിനും ആദിവാസികളെ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ ക്രമീകരണമൊരുക്കും. ആശുപത്രിയിൽ കൂട്ടിരിപ്പുകാരുടെ സേവനം ആവശ്യമെങ്കിൽ തദ്ദേശ സ്ഥാപനത്തെ അറിയിച്ച് സന്നദ്ധ പ്രവർത്തകരെ നിയോഗിക്കും. മറ്റു ചെലവുകൾ ആവശ്യമെങ്കിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹായംതേടും.
ഗർഭിണികൾ, കിടപ്പുരോഗികൾ, പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങൾ, ജന്മനാ വൈകല്യമുള്ളവർ, ഭിന്നശേഷിക്കാർ, ഒറ്റയ്ക്കായിപ്പോകുന്ന മുതിർന്ന പൗരന്മാർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവർക്ക് പിന്തുണ ഉറപ്പാക്കുന്നു. അതിദരിദ്രരുടെ കുടുംബത്തിന് പ്രത്യേക പ്രാധാന്യം നൽകി ഓരോ മാസവും അവരുടെ വീടുകളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തും. കിടപ്പിലായവർക്കും വയോജനങ്ങൾക്കും ഒറ്റയ്ക്ക് താമസിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്കും രണ്ടാഴ്ചയൊരിക്കൽ പരിചരണം ഉറപ്പാക്കും. പ്രതിമാസ ആരോഗ്യ പരിശോധന നടത്തുകയും മെഡിക്കൽ ഓഫീസർമാർ ഇത് വിലയിരുത്തി തുടർ നടപടി സ്വീകരിക്കുകയും ചെയ്യും. ഇവരെ വിവിധ സർക്കാർ ചികിത്സാ പദ്ധതികളിൽ ഉൾപ്പെടുത്തി മതിയായ ചികിത്സ ഉറപ്പാക്കുന്നതാണ്- മന്ത്രി വ്യക്തമാക്കി.
SUMMARY: Government will ensure free tests and treatment; Health Department with door-to-door services for the poor
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി…
ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…