LATEST NEWS

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കും

തിരുവനന്തപുരം: പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലമ്പൂർ വഴിക്കടവ് സ്വദേശിയായ 15 കാരൻ അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നല്‍കും. കുടുംബത്തിന് 5 ലക്ഷം നല്‍കാൻ സർക്കാർ ഉത്തരവിറക്കി സർക്കാർ. തുക വിതരണം ചെയ്യാൻ ജില്ലാ കളക്ടറെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രത്യേക കേസായി പരിഗണിച്ച്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പണം അനുവദിച്ചത്.

ചികിത്സയില്‍ കഴിയുന്ന ഷാനു വിജയ്, യദു കൃഷ്ണൻ എന്നിവരുടെ മുഴുവൻ ചികിത്സാ ചിലവും സർക്കാർ വഹിക്കും. ജൂണ്‍ എട്ടിന് രാത്രിയാണ് ദാരുണമായ സംഭവം ഉണ്ടായത്. പണിക്കെണിയില്‍ നിന്ന് ഷോക്കേറ്റാണ് അനന്തു മരിച്ചത്. തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ക്കും ഷോക്കേറ്റത്. സംഭവത്തില്‍ മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പന്നികളെ പിടികൂടി ഇറച്ചിയാക്കാനാണ് ഇയാള്‍ കെണി വെച്ചിരുന്നത് എന്നും പോലീസ് കണ്ടെത്തിയിരുന്നു. വൈദ്യുത ആഘാതമാണ് അനന്തുവിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. വയറിന്റെ ഭാഗത്തായി മൂന്ന് മുറിവുകളാണ് ഉള്ളത് എന്നും ശരീരത്തില്‍ പൊള്ളലേറ്റ മുറിവുകളുണ്ടെന്നും റിപ്പോർട്ടില്‍ ഉണ്ടായിരുന്നു.

SUMMARY: Government will provide assistance to Ananthu’s family who died of shock

NEWS BUREAU

Recent Posts

വീണ്ടും പേ വിഷബാധ മരണം; പത്തനംതിട്ടയില്‍ 65 കാരിയായ വീട്ടമ്മ മരിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. 65 കാരിയായ പത്തനംതിട്ട സ്വദേശിനി കളർനില്‍ക്കുന്നതില്‍ കൃഷ്ണമ്മയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍…

15 minutes ago

പുതിയ റെക്കോഡിട്ട് സ്വര്‍ണം

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വില ഇന്ന് പുതിയ റെക്കോഡില്‍. ഗ്രാം വില 80 രൂപ വര്‍ധിച്ച്‌ 10,945 രൂപയും പവന്‍…

55 minutes ago

ആലുവയില്‍ 3 വയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞ സംഭവം; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ആലുവയില്‍ നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ…

1 hour ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് എളമ്പുലാശേരി പൊൻപിലാവിൽ വീട്ടിൽ സോമദാസ് നായർ (52) ബെംഗളൂരുവില്‍ അന്തരിച്ചു. ബിദ്രഹള്ളി സംപങ്കി ലേഔട്ടിലായിരുന്നു താമസം. ബിദ്രഹള്ളി…

2 hours ago

‘തനിക്ക് തന്നത് ചെമ്പ് പാളികള്‍, മുമ്പ് സ്വര്‍ണം പൂശിയിട്ടുണ്ടോയെന്ന് അറിയില്ല’; ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തനിക്കെതിരേ ഉയരുന്ന കാര്യങ്ങള്‍ ആരോപണങ്ങള്‍ മാത്രമെന്ന് പ്രതികരിച്ച്‌ ഉണ്ണികൃഷ്ണന്‍ പോറ്റി. ദേവസ്വംബോർഡ് തനിക്ക്…

2 hours ago

ദസറ, ദീപാവലി യാത്ര: ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ

ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഒക്ടോബർ നാല്, 11,…

2 hours ago