ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച് കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട് പഴക്കമുള്ള 1961 ലെ ആദായനികുതി നിയമത്തിന് പകരമായി ഈ വർഷം ഫെബ്രുവരി 13 ന് ലോക്സഭയില്‍ അവതരിപ്പിച്ച ആദായനികുതി ബില്ലാണ് വെള്ളിയാഴ്ച സർക്കാർ ഔദ്യോഗികമായി പിൻവലിച്ചതായി അറിയിച്ചത്.
ബിജെപി എംപി ബൈജയന്ത് പാണ്ഡെയുടെ അധ്യക്ഷതയിലുള്ള സെലക്‌ട് കമ്മിറ്റി നല്‍കിയ മിക്ക ശുപാർശകളും ഉള്‍പ്പെടുത്തി പുതുക്കിയ ബില്ലിന്‍റെ പതിപ്പ് ഓഗസ്റ്റ് 11 തിങ്കളാഴ്ച സഭയില്‍ അവതരിപ്പിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
നിയമനിർമാണത്തിന്‍റെ ഒന്നിലധികം പതിപ്പുകള്‍ ആശയക്കുഴപ്പത്തിന് വഴിവച്ചേക്കാമെന്നും ഇത് ഒഴിവാക്കി എല്ലാ നിർദിഷ്ട മാറ്റങ്ങളും പ്രതിഫലിപ്പിക്കുന്ന ഒരൊറ്റ ഏകീകൃത കരട് ബില്ല് പ്രാബല്യത്തിലാക്കുകയാണ് പിൻവലിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും വൃത്തങ്ങള്‍ അറിയിച്ചു.
SUMMARY: Government withdraws Income Tax Bill in Lok Sabha
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…
ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്…
തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച് പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…